city-gold-ad-for-blogger

മഞ്ചേശ്വരത്ത് യുവാക്കള്‍ തമ്മില്‍ സംഘട്ടനം; എം.എസ്.എഫ് നേതാവ് ഉള്‍പെടെ 3 പേര്‍ ആശുപത്രിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 20.10.2014) മഞ്ചേശ്വരം ഉദ്യാവാറില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ എം.എസ്.എഫ് നേതാവുള്‍പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളജിലെ എം.എസ്.എഫ് യൂണിറ്റ് ജന. സെക്രട്ടറി ഉദ്യാവാറിലെ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് സൗഫുദ്ദീന്‍ (22), ഉദ്യാവാറിലെ സുന്ദരന്റെ മകന്‍ വിനോദ് (26), സീനയുടെ മകന്‍ നിഷാന്ത് (20) എന്നിവരെയാണ് പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു സംഘട്ടനം. വീടിന് സമീപത്തെ മൊബൈല്‍ കടയില്‍ നിന്നും റീചാര്‍ജ് ചെയ്ത് മടങ്ങുകയായിരുന്ന തന്നെ ഹരീഷ്, സാഗര്‍, ശിവ, വിനോദ് തുടങ്ങി 11 ഓളം വരുന്ന സംഘം കല്ല്, വടി തുടങ്ങിയ മാരകായുധങ്ങളുമായി അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് സൗഫൂദ്ദീന്റെ പരാതി.

അതേ സമയം കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന തങ്ങള്‍ റോഡില്‍ അടിനടക്കുന്നത് കണ്ട് മറ്റൊരു വഴിയിലൂടെ ഒഴിഞ്ഞുമാറി പോകുമ്പോള്‍ റൗഫ്, നൗഫല്‍, സിദ്ദീഖ്, ജലീല്‍ തുടങ്ങി 30 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് വിനോദും നിഷാന്തും പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മഞ്ചേശ്വരത്ത് യുവാക്കള്‍ തമ്മില്‍ സംഘട്ടനം; എം.എസ്.എഫ് നേതാവ് ഉള്‍പെടെ 3 പേര്‍ ആശുപത്രിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia