city-gold-ad-for-blogger

വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്ത് സംഘര്‍ഷം; എക്‌സൈസ് ഓഫീസിന് നേരെയും, വാഹനങ്ങള്‍ക്ക് നേരെയും അക്രമം

മഞ്ചേശ്വരം: (www.kasargodvartha.com 16/03/2016) മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപം മീന്‍ ലോറി സ്‌കൂട്ടറിലിടിച്ച് കുഞ്ചത്തൂര്‍ ഇര്‍ഷാദ് നഗറിലെ ഷഹദാന്‍ (20) മരിച്ച സംഭവത്തില്‍ പ്രകോപിതരായ ഒരു സംഘം അക്രമം അഴിച്ചുവിട്ടു. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിന് നേരെ അക്രമം നടത്തുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ജില്ലാ പോലീസ് ചീഫ് ഉള്‍പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രകോപിതരായ ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. എസ് പിയുടെ വാഹനത്തിന് നേരെയും അക്രമമുണ്ടായി. കല്ലേറില്‍ എസ് പിയുടെ വാഹനത്തിന്റെ ഒരുവശത്തെ ഗ്ലാസ് തകര്‍ന്നു. ഒടുവില്‍ പോലീസ് ചീഫുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജനക്കൂട്ടം പിരിഞ്ഞുപോവുകയായിരുന്നു. നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് എസ് പി ഉറപ്പുനല്‍കി. ബുധനാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളില്‍ കേസെടുക്കരുതെന്ന പ്രതിഷേധക്കാരുടെ ആവശ്യവും എസ് പി അംഗീകരിച്ചു.

മംഗളൂരു ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളും സംഘര്‍ഷത്തെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയിരുന്നു. ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങള്‍ നിരയായി നിര്‍ത്തിയിടുന്നത് മൂലം അപകടങ്ങള്‍ പതിവായി മാറിയെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഇവിടെ അപകടത്തില്‍ പെട്ട് മരിച്ചത്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തില്‍ പെടുന്നത്.

Related News: മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിന് സമീപം മീന്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു

വിദ്യാര്‍ത്ഥി അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്ത് സംഘര്‍ഷം; എക്‌സൈസ് ഓഫീസിന് നേരെയും, വാഹനങ്ങള്‍ക്ക് നേരെയും അക്രമം

Keywords : Manjeshwaram, Accident, Death, Attack, Police, Kasaragod, Shahdan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia