city-gold-ad-for-blogger

മണല്‍കടത്ത്: ലീഗ് യോഗത്തില്‍ കയ്യാങ്കളി

മണല്‍കടത്ത്: ലീഗ് യോഗത്തില്‍ കയ്യാങ്കളി
കുമ്പള: മണല്‍കടത്തിനെച്ചൊല്ലി ലീഗ് യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും. കഴിഞ്ഞദിവസം കുമ്പള മുസ്ലിംലീഗ് ഓഫീസില്‍ മണ്ഡലം പ്രസിഡണ്ട് വിളിച്ചുചേര്‍ത്ത കുമ്പള പഞ്ചായത്ത് യോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഏര്‍പ്പെട്ടത്.

ഒരുവിഭാഗം മണല്‍കടത്ത് പൂര്‍ണമായും ഒഴിവാക്കണമെന്നും മറുവിഭാഗം അത് പറ്റില്ലെന്നും അഭിപ്രായപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. തുടര്‍ന്ന് നേതാക്കളിടപെട്ട് യോഗം പിരിച്ചുവിട്ടു. കുമ്പള മുസ്ലീം ലീഗിലെ വിഭാഗീയത പരസ്യമാണ്. അഞ്ചാംമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ഇരു വിഭാഗങ്ങളും വെവ്വേറെയായാണ് കുമ്പളയില്‍ പ്രകടനം നടത്തിയത്. ഇതുസംബന്ധിച്ച് മണ്ഡലം-ജില്ലാ നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും ഉചിതമായ തീരുമാനം കൈക്കൊള്ളാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

Keywords: Clash, League meet, Kumabala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia