city-gold-ad-for-blogger

കളനാട് ലീഗ് - ഐഎന്‍എല്‍, കീഴൂരില്‍ ലീഗ് - ബിജെപി സംഘര്‍ഷം

മേല്‍പറമ്പ്: (www.kasargodvartha.com 08/11/2015) ചെമ്മനാട് പഞ്ചായത്തിലെ കളനാട് വാര്‍ഡില്‍ വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തിയ ഐഎന്‍എല്‍ പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. അടിപിടിയില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

ആഹ്ലാദ പ്രകടനം നടത്തിയതും പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം നിയന്ത്രിക്കുന്നതിന് ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു.

കീഴൂരില്‍ ഫുട്‌ബോള്‍ കളിക്കിടെ ബിജെപി പ്രവര്‍ത്തകന്റെ സ്‌കൂട്ടറിന്റെ പെയിന്റ് രണ്ട് പേര്‍ ചേര്‍ന്ന് ചുരണ്ടി മാറ്റിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇത് ചോദ്യം ചെയ്ത കളിക്കാരന്റെ സുഹൃത്തുക്കളും ലീഗ് പ്രവര്‍ത്തകരും സംഘട്ടനത്തില്‍ ഏര്‍പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ പെയിന്റ് ചുരണ്ടി മാറ്റിയവര്‍ ഇതിന്റെ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചു.

കളനാട് ലീഗ് - ഐഎന്‍എല്‍, കീഴൂരില്‍ ലീഗ് - ബിജെപി സംഘര്‍ഷം

Keywords : Melparamba, Clash, INL, IUML, Injured, Police, Kizhur, BJP, Election.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia