ഭര്‍തൃമതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താത്തിനെചൊല്ലി സംഘര്‍ഷം
Sep 24, 2012, 14:26 IST
![]() |
താഹിറയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാത്തതിനെതുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ |
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ തീവണ്ടിയാത്രക്കിടെ പുറത്തേക്ക് തെറിച്ചുവീണ് മരിച്ച ആലമ്പാടി മിനി എസ്റ്റേറ്റിന് സമീപത്തെ കുവൈത്തിലെ ഹോട്ടല്‍ ഉടമ സയ്യിദ് ഉമറിന്റെ ഭാര്യ തളങ്കര സ്വദേശിനി താഹിറയുടെ (33) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതിനെതുടര്‍ന്നാണ് ആശുപത്രിപരിസരത്ത് സംഘര്‍ഷാവസ്ഥ അരങ്ങേറിയത്.
കോഴിക്കോട്ട് ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് എഗ്‌മോര്‍ എക്‌സ്പ്രസില്‍ തിരിച്ചുവരുന്നതിനിടയിലാണ് താഹിറ ചാത്തങ്കൈക്ക് സമീപംവെച്ച് മുഖംകഴുകാന്‍ പോയപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് താഹിറയെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ച് വാഷ്‌ബേസിനടുത്ത് ചെന്നെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരമറിയിച്ച് തളങ്കരയിലെ യുവാക്കളോടൊപ്പം റെയില്‍വേ ട്രാക്കില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് താഹിറയെ ചാത്തങ്കൈ റെയില്‍വേ പാളത്തിന് പുറത്ത് ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
![]() |
Thahira |
വിവരമറിഞ്ഞ് കുമ്പള സി.ഐ. ടി.പി. രജ്ഞിത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സി.ഐ. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് എസ്.ഐ. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തുകയും ഡോക്ടര്‍മാരുമായും നാട്ടുകാരുമായും സംസാരിക്കുകയും ചെയ്തു. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റാമെന്നും പക്ഷെ പോസ്റ്റ്‌മോര്‍ട്ടം നടത്തില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ നാട്ടുകാര്‍ പോസ്റ്റുമോര്‍ട്ടംനടത്താന്‍ ഡോക്ടര്‍മാര്‍ സമ്മതിക്കാതെ മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ അനുവദിച്ചില്ല.

കഴിഞ്ഞമാസം 16ന് ജനറല്‍ ആശുപത്രിയില്‍ പ്രസവ ശുശ്രൂഷയ്ക്ക് പ്രവേശിപ്പിച്ച യുവതിക്ക് അണുബാധയുണ്ടായതിനെതുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ലോബര്‍ റൂമില്‍ കയറി കാഞ്ഞങ്ങാട് സ്വദേശിയായ ഡോ. കെ.പി. മനോജ് കുമാറിനെയും (43) നേഴ്‌സ് നൗഫീനയെയും കയ്യേറ്റം ചെയ്തിരുന്നു. ഈ കേസിലെ പ്രതികളെയും പിടികൂടണമെന്ന് ഡോക്ടര്‍മാര്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Accidental-Death, Alampady, Doctor, General-hospital, Kasaragod, Thalangara, Thahira, Postmortem, KGMOA