city-gold-ad-for-blogger
Aster MIMS 10/10/2023

മേല്‍പറമ്പില്‍ ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി, ഗ്യാലറി തകര്‍ത്തു

മേല്‍പറമ്പ്: (www.kasargodvartha.com 22/05/2015) തമ്പ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം. ഒരു സംഘം ഗ്യാലറി തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. എഫ്.സി. പടന്നയും ഡോണ്‍സ് ചെമ്പരിക്കയുമാണ് വെള്ളിയാഴ്ച മത്സരം നടന്നത്.

ആദ്യപകുതിയില്‍തന്നെ ഡോണ്‍സ് ചെമ്പരിക്ക ഒരു ഗോള്‍ അടിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് ഡോണ്‍ ചെമ്പരിക്ക വിജയിച്ചതായി റഫറി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു സംഘം ഗ്രൗണ്ടിലേക്ക് ഇറങ്ങി ഗ്യാലറിയുടെ അലുമിനിയം ഷീറ്റ് തകര്‍ക്കുകയും അക്രമം നടത്തുകയും ചെയ്തത്.

സംഘാടകരും പോലീസും സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. എന്നിട്ടും അക്രമം നടത്തുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നതിനെതുടര്‍ന്നാണ് അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയത്.

മേല്‍പറമ്പില്‍ ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി, ഗ്യാലറി തകര്‍ത്തു

മേല്‍പറമ്പില്‍ ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി, ഗ്യാലറി തകര്‍ത്തു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Clash, Melparamba, Football Tournament, Police, Gallery, Semi Final, Clash in football tournament.



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL