നീലേശ്വരത്ത് ആരാധനാലയത്തിനും ബാങ്കിനും വ്യാപാര സ്ഥാപനത്തിനും നേരെ അക്രമണം
Aug 2, 2012, 21:52 IST
![]() |
തൃക്കരിപ്പൂരില്‍ അക്രമത്തില്‍ തകര്‍ന്ന
സത്താര്‍ വടക്കുമ്പാടിന്റെ വീട്
|
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ മുന്നില്‍വെച്ചിരുന്ന ഫഌക്സ് ബോര്‍ഡും കൊടിയും നശിപ്പിച്ചു. ഒരു വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തിട്ടുണ്ട്. റോഡരികിലുള്ള കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികളും ഫഌക്സ്ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു. നിരവധി വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
ആരാധനാലയത്തിനുനേരേയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ ആരാധനാലായം അധികൃതരോട് പിന്നീട് ക്ഷമാപണം നടത്തിയതായും അറിയുന്നു. ആരാധനാലയം അധികൃതര്‍ കല്ലേറുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമസംഭവത്തെ തുടര്‍ന്ന് നീലേശ്വരത്ത് ശക്തമായ പോലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃക്കരിപ്പൂര്‍ വാഹനങ്ങളിലും ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാപകമായ അക്രമം അരങ്ങേറി.
Keywords: Kasaragod, Nileshwaram, Clash, CPM, Trikaripur, Harthal