എസ് എന്‍ ഡി പി കോളജില്‍ എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; സാജിദ് മൗവ്വലും നോയല്‍ജോസഫുമടക്കം നിരവധി പേര്‍ക്കെതിരെ കേസ്
Aug 11, 2017, 20:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.08.2017) കാലിച്ചാനടുക്കം എസ് എന്‍ ഡി പി കോളജില്‍ എസ് എഫ് ഐ -കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അക്രമവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തില്‍പ്പെട്ട മുപ്പത്തഞ്ചോളം പേര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. കെ എസ് യു പ്രവര്‍ത്തകന്‍ പടുപ്പ് ശങ്കരംപാടിയിലെ മാര്‍ട്ടിന്‍ എബ്രഹാമിന്റെ പരാതിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ ലക്ഷ്മണന്‍, അജീഷ്, മധു വിപിന്‍, രാജേന്ദ്രന്‍ തുടങ്ങി കണ്ടാലറിയുന്ന പത്ത് പേര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൊല്ലംമ്പാറ പന്നിക്കുഴിത്തടത്തില്‍ പി ടി കൈലാസ് നാഥിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, കെ എസ് യു ജില്ലാ പ്രസിഡണ്ട് നോയല്‍ ജോസഫ്, നവനീത് ചന്ദ്രന്‍, മാര്‍ട്ടിന്‍ എബ്രഹാം, ശ്രീജിത്ത് ചോയ്യങ്കോട്, ജീസണ്‍, സുനില്‍കുമാര്‍, അജയന്‍, രൂപേഷ് തുടങ്ങി കണ്ടാലറിയുന്ന പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെ 8.30 ന് കോളജ് പരിസരത്ത് വെച്ചാണ് സംഭവം. കോളജില്‍ കെ എസ് യുവിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ പരിപാടിക്ക് പ്രിന്‍സിപ്പള്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതിനെതിരെ കോളജില്‍ സംഘടനാ സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സാജിദ് മൗവ്വലിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാളിനെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെ എസ് യു ആരോപിച്ചു. എന്നാല്‍ പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെയും വിദ്യാര്‍ത്ഥികളടക്കമുള്ള എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദദിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകരും പറയുന്നു. പരിക്കേറ്റ ഇരു വിഭാഗത്തില്‍പ്പെട്ടവരെയും സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, case, College, Clash in College; case against KSU- SFI students