ചെറുവത്തൂര്‍ തുരുത്തിയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്
May 28, 2012, 16:09 IST
ചെറുവത്തൂര്‍: ചെറുവത്തൂര്‍ തുരുത്തി സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജി(32), കൃഷ്ണന്‍(35), രാഹുല്‍(22) എന്നിവര്‍ക്കും, സിപിഎം പ്രവര്‍ത്തകരായ മഹേഷ്(25), സുമേഷ്(28) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയിലും, സിപിഎം പ്രവര്‍ത്തകരെ ചെറുവത്തൂര്‍ കെ. എ.എച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഷട്ടില്‍ കളി കഴിഞ്ഞ് ഇരിക്കുകയായിരുന്ന തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി.
തുരുത്തിയിലെ കെ. പി സ്മാരക ക്ലബ്ബിനു വേണ്ടി നേരത്തേ കളിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് രാജീവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനു വേണ്ടി കളിക്കാന്‍ തുടങ്ങിയതോടെയാണ് ഭീഷണിയും അക്രമവും ഉണ്ടായതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു. അതേസമയം ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്.
സംഭവുമായി ബന്ധപ്പെട്ട് രാഹുലിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും, മഹേഷിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതായി ചന്തേര പോലീസ് പറഞ്ഞു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെറുവത്തൂര്‍ കെ. എ. എച്ച് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അവിടെവെച്ചും അക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. പിന്നീട് പോലീസെത്തിയാണ് ഇവരെ തൃക്കരിപ്പൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ചെറുവത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹംസന്‍ പയ്യങ്കി ശക്തമായി പ്രതിഷേധിച്ചു.

Keywords: Cheruvathur, Kasaragod, Attack, CPM, Congress