ക്ഷേത്ര ഉത്സവത്തിനിടെ വന്‍ സംഘട്ടനം; 11 അയ്യപ്പഭക്തര്‍ പരിക്കുകളോടെ ആശുപത്രിയില്‍
Dec 26, 2012, 14:09 IST
കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ച മയങ്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന ഉത്സവത്തിനിടെ ഇരു വിഭാഗം തമ്മിലുണ്ടായ വന്‍ സംഘട്ടനത്തില്‍ 11 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം കാസര്‍കോട്ടെ കെയര്‍വെല്‍, കിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തില്‍ കാവി തോര്‍ത്ത് ധരിച്ച് അയ്യപ്പഭക്തര്‍ പ്രവേശിച്ചതിന്റെ പേരിലാണ് കമ്മിറ്റിക്കാരില്‍ ചിലരും മറ്റു ചിലരും ചേര്‍ന്ന് ഇവരെ ആക്രമിച്ചത്.
പരിക്കേറ്റ ചെര്‍ക്കള കൊട്ടാരത്തെ കക്കാറകന്റെ മകന്‍ സുകുമാരന്‍ (49), ചെര്‍ക്കള പെരിങ്ങത്തൊട്ടിയിലെ വിഷ്ണു കൃപയില്‍ അച്യുതന്റെ മകന്‍ സി. രഞ്ജിത്ത് (21), ബേവിഞ്ചയിലെ രാജന്റെ മകന്‍ അഭിലാഷ് (20), ബേവിഞ്ചയിലെ കൊറഗന്റെ മകന്‍ പവിത്രന്‍ (20), ബേവിഞ്ചയിലെ പുരുഷോത്തമന്റെ മകന്‍ കെ.പി. പ്രദീപ് (25), ബേവിഞ്ചയിലെ കുമാരന്റെ മകന്‍ കെ. വിജയന്‍ (29), ബേവിഞ്ചയിലെ കൊട്ടരം ഹൗസില്‍ ബമ്പന്റെ മകന്‍ ബി.കെ. രവി (35), ചെര്‍ക്കള പെരിഞ്ചത്തൊട്ടി ഹൗസില്‍ ചോയിയുടെ മകന്‍ സാലു കൃഷ്ണന്‍ (52), ചെര്‍ക്കള കൊട്ടാരം ഹൗസില്‍ ബി.കെ. രാഘവന്‍ (35), ചെര്‍ക്കള പെരിങ്ങത്തൊട്ടിയിലെ ബാലന്റെ മകന്‍ ബി.കെ. സുനില്‍ (26), ബേവിഞ്ചയിലെ അപ്പക്കുഞ്ഞിയുടെ മകന്‍ കെ. അനീഷ്‌കുമാര്‍ (26) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ശ്രീരാമന്റെയും സുബ്രഹ്മണ്യന്റെയും ഫോട്ടോ പതിച്ച ഫള്ക്‌സ് ബോര്‍ഡ് അയ്യപ്പഭക്തര്‍ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്നു. ഇത് എടുത്തു മാറ്റിയില്ലെങ്കില്‍ കത്തിച്ചുകളിയുമെന്ന് ക്ഷേത്ര ഭാരവാഹികളില്‍ ചിലര്‍ പറഞ്ഞതായി പരിക്കേറ്റവര്‍ വ്യക്തമാക്കി.
ഇതിന് ശേഷമാണ് ക്ഷേത്രത്തിനകത്ത് കാവി തോര്‍ത്ത്മുണ്ട് ധരിച്ച് പ്രവേശിക്കുന്നത് ക്ഷേത്ര ഭാരവാഹികളില്‍ ചിലര്‍ തടഞ്ഞത്. ഇതോടെയാണ് ഏറ്റു മുട്ടലുണ്ടായത്. പരിക്കേറ്റവരെല്ലാം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ്.
ക്ഷേത്രക്കമ്മിറ്റിയില്‍ ഭൂരിഭാഗവും സിപിഎം അനുഭാവികളാണെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. കമ്മിറ്റിയില്‍ ആധിപത്യം പുലര്‍ത്തുന്ന സിപിഎം അനുഭാവികള്‍ മന:പൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ ആരോപിച്ചു. സംഘട്ടനത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല.
Keywords: Attack, Temple Fest, Injured, Cherkala, Bevinja, Hospital, Congress, BJP, Women, Children, CPM, Kasaragod, Kerala, Kerala Vartha, Kerala News.









