കബഡി മത്സരത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; കത്തിക്കുത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്; മത്സരം കാണാനെത്തിയവര്‍ ജീവനും കൊണ്ടോടി
Dec 11, 2017, 18:50 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2017) കബഡി മത്സരം കാണാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കം ചേരി തിരിഞ്ഞുള്ള സംഘട്ടനത്തിലും കത്തിക്കുത്തിലും കലാശിച്ചു. അരയി കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രം സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കലാകേന്ദ്രം പരിസരത്ത് സംഘടിപ്പിച്ച കബഡി ഫെസ്റ്റിനിടെയാണ് സംഘര്‍മുണ്ടായത്.
കത്തിക്കുത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നിലാങ്കരയിലെ മിഥിലേഷി (25)നാണ് ഗുരുതരമായി പരിക്കേറ്റത്. മിഥിലേഷിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥിലേഷിനോടൊപ്പമുണ്ടായിരുന്ന നിലാങ്കര സ്വദേശികളായ സഞ്ജയ് (19), അവിനാശ് (15), പ്രണവ് (15), വിഷ്ണു എന്ന അപ്പു (15) എന്നിവര്‍ക്കും പരിക്കേറ്റു. അരയിയിലെ ബിനീഷ്, അക്കച്ചിബാബു, സായൂജ് എന്നിവരുടെ നേതൃത്വത്തിലാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറയുന്നു.
സംഘര്‍ഷത്തിനിടയില്‍ വൈദ്യുതി നിലച്ചപ്പോള്‍ മിഥിലേഷിനെ ഒരു സംഘം കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. അക്രമത്തില്‍ പരിക്കേറ്റ ബിനീഷിനെയും അക്കച്ചി ബാബുവിനെയും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥിലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ അക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. അരയിലെയും നിലാങ്കരയിലെയും ക്ലബ്ബുകള്‍ തമ്മില്‍ നേരത്തെ തന്നെ പലയിടങ്ങളിലായി ഏറ്റുമുട്ടല്‍ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഘര്‍ഷത്തിനിടയില്‍ കാണികള്‍ ഭയന്നോടുകയും കളി അലങ്കോലപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഈയിടെ നിലാങ്കരയില്‍ നടന്ന കബഡിഫെസ്റ്റിനിടയിലും ഇരു സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാര്‍ത്തികയില്‍ നടന്ന സംഘര്‍ഷമെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന കബഡിഫെസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടതിനാല്‍ മത്സരം നിര്‍ത്തിവെച്ചു. ഇതിലൂടെ സംഘാടകര്‍ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kabaddi-Team, Injured, Clash during Kabaddi match; 7 injured