ബേക്കലില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി
Apr 10, 2016, 16:09 IST
ബേക്കല്‍: (www.kasargodvartha.com 10.04.2016) ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെയുണ്ടായ സംഘര്‍ഷം സംഘട്ടനത്തിലും പോലീസ് ലാത്തിവീശലിലും കലാശിച്ചു. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ബേക്കലില്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെയാണ് പ്രശ്‌നങ്ങളുണ്ടായത്.
ടിക്കറ്റുവെച്ചുള്ള മല്‍സരമായതിനാല്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ടിക്കറ്റില്ലാതെ ടൂര്‍ണ്ണമെന്റ് കാണാന്‍ ചിലരെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇവര്‍ മത്സരം നടക്കുന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സംഘാടകര്‍ രംഗത്തുവന്നു. ടിക്കറ്റില്ലാതെ കളി കാണാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സംഘാടകര്‍. എന്നാല്‍ ഇത് വകവെക്കാതെ കെട്ടിടത്തിനുമുകളിലുണ്ടായിരുന്നവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. തുടര്‍ന്ന് സംഘാടകരും ഇവരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
വിവരമറിഞ്ഞ് പോലീസ് സംഘമെത്തി ലാത്തിവീശുകയായിരുന്നു. പോലീസിനെ കണ്ട് ഭയന്ന് കെട്ടിടത്തില്‍ നിന്ന് അന്യസംസ്ഥാനതൊഴിലാളികളായ രണ്ടുപേര്‍ ചാടുകയും ചെയ്തു. കാലൊടിഞ്ഞ നിലയില്‍ ഇരുവരെയും പോലീസ് ആശുപത്രിയിലെത്തിച്ചു.
Keywords: Bekal, Football, tournament, Police, kasaragod, Assault.