ചൂരി, മീപ്പുഗിരി, കൂടല്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ; കൂട്ടം കൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു
May 16, 2016, 16:58 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2016) ചൂരി, മീപ്പുഗിരി, കൂടല്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇവിടെ കൂട്ടം കൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു. കൂടലില്‍ വോട്ട് ചെയ്യാനെത്തിയ രണ്ട് പേരെ അക്രമിച്ചതാണ് സംഘര്‍ഷം ഉണ്ടാകാന്‍ കാരണം. ഇതിന്റെ തുടര്‍ച്ചയായി ചൂരിയില്‍ ഒരു ഓട്ടോറിക്ഷ തകര്‍ക്കപ്പെട്ടു. കഴിഞ്ഞ ദിവസം കൂടലില്‍ ദമ്പതികളെ അക്രമിച്ചതിനെ തുടര്‍ന്നും ഇവിടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് എത്തിയാണ് ഇവിടങ്ങളില്‍ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചത്. ആരെയും പോളിംഗ് ബൂത്തുകള്‍ക്ക് സമീപം നില്‍ക്കാന്‍ പോലീസ് അനുവദിച്ചില്ല.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
Keywords: Kasaragod, Choori, Autorikshaw, Police, Meepugiri, Vote, Kudal, Polling Booth, Clash Circumstances in Choori, Meepgiri, Koodal Area.