വിവാഹ വീട്ടില്‍ സംഘട്ടനം; രണ്ട് പരാതികളില്‍ ആറുപേര്‍ക്കെതിരെ കേസ്
Jul 17, 2012, 12:22 IST
കാസര്‍കോട്: കോളിയടുക്കത്തെ വിവാഹ വീട്ടില്‍ വെച്ച് യുവാവിനെ ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് രണ്ട് പരാതികളിലായി ആറ് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
പരവനടുക്കം എസ്.സി കോളനിയിലെ രാജേഷിന്റെ(29) പരാതിയില്‍ സുധീഷ്, സുമേഷ്, ബിജു എന്നിവര്‍ക്കെതിരെയും സുമേഷിന്റെ പരാതിയില്‍ ഷൈലേഷ്, രാജേഷ്, ബാബു എന്നിവര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
ജുലൈ 15 ന് രാത്രിയാണ് വിവാഹ വീട്ടില്‍ സംഘട്ടനമുണ്ടായത്. ശൈലേഷിനെ ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്നാണ് സംഘട്ടനം നടന്നത്. സംഘട്ടനത്തില്‍ ശൈലേഷിന്റെ സഹോദരന് രാജേഷിനും, മാതാവ് രാധയ്ക്കും പരിക്കേറ്റിരുന്നു.

Keywords: Kasaragod, Police case, Clash, Marriage-house