ഭര്‍തൃവീട്ടില്‍ താമസിക്കാനെത്തിയ യുവതിയും ഭര്‍തൃമാതാവും ഏറ്റുമുട്ടി
Jul 31, 2012, 16:45 IST
കാഞ്ഞങ്ങാട്: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃ വീട്ടില്‍ താമസിക്കാനെത്തിയ യുവതിയും ഭര്‍തൃമാതാവും ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നീലേശ്വരം പാലായിയിലെ പി എച്ച് മുഹമ്മദിന്റെ മകള്‍ മുബീന(20), മാതാവ് കുഞ്ഞാമിന(45), മുബീനയുടെ ഭര്‍ത്താവ് കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ അബ്ദുല്‍ ലത്തീഫിന്റെ മാതാവ് സുഹ്റ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മുബീന മാതാവ് കുഞ്ഞാമിനയോടൊപ്പം ആനപ്പെട്ടിയിലെ ഭര്‍തൃവീട്ടില്‍ താമസിക്കാനെത്തിയത്. മുബീനയെ ഭര്‍തൃ വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ കുഞ്ഞാമിന ഒപ്പമെത്തിയതായിരുന്നു.
മുബീനയെ വീട്ടില്‍ കയറ്റാന്‍ ഭര്‍തൃമാതാവ് സുഹ്റയും മറ്റ് കുടുംബാംഗങ്ങളും സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കവും പിന്നീട് സംഘട്ടനവും നടക്കുകയായിരുന്നു.
സുഹ്റയുടെ നേതൃത്വത്തിലുള്ള അക്രമത്തില്‍ മുബീനക്കും കുഞ്ഞാമിനക്കും മുബീനയുടെയും കുഞ്ഞാമിനയുടെയും അടിയേറ്റ് സുഹ്റക്കും പരിക്കേറ്റു. വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സുഹ്റയും ഭര്തൃസഹോദരന്മാരായ ഷാഹുല്‍ ഹമീദ്, ഹമീദ് എന്നിവരും ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുബീനയും കുഞ്ഞാമിനയും പറഞ്ഞു.
കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മുബീന ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫിനും വീട്ടുകാര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ഹരജി സ്വീകരിച്ച കോടതി അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇതിനിടയിലാണ് കോടതി ഉത്തരവ് പ്രകാരം അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ താമസിക്കാന്‍ മാതാവിനോടൊപ്പം എത്തിയപ്പോള്‍ മുബീന അക്രമത്തിനിരയായത്. മുബീനയുടെ പരാതി പ്രകാരം സുഹ്റ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയും സുഹ്റയുടെ പരാതിയില്‍ മുബീന, കുഞ്ഞാമിന എന്നിവര്‍ക്കെതിരെയും അമ്പലത്തറ പോലീസ് കേസെടുത്തിരിക്കുകയാണ്.
2009 ജൂലായ് 26 നാണ് മുബീനയും അബ്ദുല്‍ ലത്തീഫും വിവാഹിതരായത്. വിവാഹസമയത്ത് മുബീനയുടെ വീട്ടുകാര്‍ അബ്ദുര്‍ ലത്തീഫിന് 75 പവന് സ്വര്‍ണ്ണാഭരണങ്ങളും സ്ഥലവും കെ എല്‍ 60-8813 നമ്പര്‍ മാരുതി ആള്‍ട്ടോകാറും സ്ത്രീധനമായി നല്‍കിയിരുന്നു. കൂടുതല്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് മുബീനയെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചാതായാണ് പരാതി.

Keywords: Ambalathara, Court order, Clash, Woman