യുഡിഎഫ് നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു; പോലീസ് ഇടപെട്ടു
May 16, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 16/05/2016) ഞായറാഴ്ച രാത്രി പോളിംഗ് ബൂത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ യുഡിഎഫ് നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഉദുമ മണ്ഡലത്തിലെ മുളിയാര്‍ പാണൂരിലാണ് സംഭവം.
പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ ബി ഷാഫി, കണ്‍വീനര്‍ ഇ മണികണ്ഠന്‍ എന്നിവരെയാണ് ബന്ദികളാക്കിയത്. ഇരുവരെയും എവിടെയും പോകാന്‍ അനുവദിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ ഏറെ നേരം തടഞ്ഞുവെക്കുകയായിരുന്നുവെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വിവരമറിഞ്ഞ് പോലീസെത്തിയാണ് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിച്ചത്.
പ്രശ്‌നം എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷത്തിന് കാരണമായി. സിപിഎം ശക്തികേന്ദ്രത്തില്‍ കള്ളവോട്ട് ചെയ്യുന്നതിനുവേണ്ടിയാണ് ഷാഫിയെയും മണികണ്ഠനെയും തടഞ്ഞുവെച്ചതെന്നും കള്ളവോട്ട് തടയാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
Keywords: Clash, CPM, UDF, Kasaragod, Police, Election 2016, Uduma, Leaders, Night, Polling booth, Panchayath.