city-gold-ad-for-blogger

മഞ്ചേശ്വരം എം.എല്‍.എയുടെ വസതിയിലേക്ക് എസ്.ഡി.പി.ഐ. മാര്‍ച്ച്; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു, സംഘര്‍ഷം

ഉപ്പള: (www.kasargodvartha.com 31.10.2014) മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാഖിന്റെ വസതിയിലേക്ക് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധത്തിലും സംഘര്‍ഷാവസ്ഥ. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡ് ഉപരോധിച്ചിതനും 20 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

മഞ്ചേശ്വരം മിനി ഹാര്‍ബര്‍ ഉല്‍ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എല്‍.എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

ഉപ്പളയിലെ ലീഗ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എയുടെ ഓഫീസിലേക്കാണ് എസ്.ഡി.പി.ഐ. ആദ്യം മാര്‍ച്ചുമായി എത്തിയത്. എന്നാല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇത് തടയുകയും പാര്‍ട്ടി ഓഫീസിലേക്കല്ല എം.എല്‍.എയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തേണ്ടതെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

പോലീസും എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ മാര്‍ച്ച് തടഞ്ഞിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ പോലീസിന്റെ ആവശ്യപ്രകാരമാണ് മാര്‍ച്ച് പിന്നീട് ഉപ്പളയിലെ എം.എല്‍.എ. താമസിക്കുന്ന ഫഌറ്റിലേക്ക് മാറ്റിയത്. ഇതിനിടയില്‍ പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും 15 മിനുട്ടോളം റോഡ് ഉപരോധിക്കുകയുമായിരുന്നു.

പോലീസ് ഇടപെട്ടാണ് ഇവരെ പിരിച്ചയച്ചത്. കയ്യുംവെട്ടും കാലുംവെട്ടും വേണ്ടിവന്നാല്‍ തലയുംവെട്ടും തുടങ്ങിയ പ്രകോപനകരമായ മുദ്രാവാക്യമാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുഴക്കിയത്. എം.എല്‍.എയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിന് എസ്.ഡി.പി.ഐ. മണ്ടലം പ്രസിഡന്റ് ഹമീദ് ഹൊസങ്കടി, ഇഖ്ബാല്‍ ഹൊസങ്കടി, നിസാര്‍ മൂസോടി, അക്ബര്‍ ഉപ്പള, മുഹമ്മദ് നിയാസ് ഉദ്യാവാരം, സി.എ. ഹമീദ് ബാറക്ക എന്നിവര്‍ നേതൃത്വം നല്‍കി. എസ്.ഡി.പി.ഐ. മാര്‍ച്ചിന് പോലീസില്‍ നിന്നും അനുമതി വാങ്ങിയിരുന്നു.


യൂത്ത് ലീഗ് പ്രകടനത്തിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് നേതാവുമായ ഗോള്‍ഡന്‍ റഹ്മാന്‍, ബി.എം. മുസ്തഫ, അഷ്‌റഫ് സിറ്റിസണ്‍, അഫ്‌സല്‍ ഹിദായത്ത് നഗര്‍, റിയാസ്, ഹാരിസ് പച്ചിലംപാറ, നൗഫല്‍, ഫാറൂഖ് മതക്കം, ഉമര്‍ രാജാവ്, ബി.എം. യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ലീഗ് ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച യൂത്ത് ലീഗിന്റെ പ്രകടനം ഹനഫി ബസാര്‍ വരെയാണ് എത്തിയത്.

മഞ്ചേശ്വരം എം.എല്‍.എയുടെ വസതിയിലേക്ക് എസ്.ഡി.പി.ഐ. മാര്‍ച്ച്; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞു, സംഘര്‍ഷം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia