city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമരക്കാര്‍ ഉപരോധിച്ച പോസ്റ്റോഫീസ് പോലീസ് തുറപ്പിച്ചു; പോസ്റ്റോഫീസിന് മുന്നില്‍ പോലീസും സമരക്കാരും തമ്മില്‍ നടന്നത് നാടകീയ രംഗങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 16.03.2017) കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും വഞ്ചനക്കുമെതിരെ എന്‍ എഫ് പി ഇയുടെ നേതൃത്വത്തില്‍ കേന്ദ്ര ജീവനക്കാര്‍ നടത്തിയ പണിമുടക്കിന്റെ ഭാഗമായി സമരക്കാര്‍ ഉപരോധിച്ച കാസര്‍കോട് ഹെഡ് പോസ്റ്റോഫീസ് പോലീസ് തുറപ്പിച്ചു. സമരക്കാറും പോലീസും തമ്മില്‍ പോസ്റ്റോഫീസിന് മുന്നില്‍ തര്‍ക്കിച്ചത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

ഏഴാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുക, മിനിമം വേതനവും ഫിറ്റ്‌മെന്റ് ഫോര്‍മുലയും പരിഷ്‌കരിക്കുക, നിര്‍ത്തലാക്കിയ മുഴുവന്‍ അലവന്‍സുകളും പുനസ്ഥാപിക്കുക, കമലേഷ് ചന്ദ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ജിഡി എസ് ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ വ്യാഴാഴ്ച പണിമുടക്കിലേര്‍പ്പെട്ടത്.

സമരക്കാര്‍ ഉപരോധിച്ച  പോസ്റ്റോഫീസ് പോലീസ് തുറപ്പിച്ചു; പോസ്റ്റോഫീസിന് മുന്നില്‍ പോലീസും സമരക്കാരും തമ്മില്‍ നടന്നത് നാടകീയ രംഗങ്ങള്‍

പോസ്റ്റോഫീസ് ഉപരോധ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് ടൗണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റോഫീസ് തുറക്കാന്‍ സൗകര്യമുണ്ടാക്കണമെന്നും സമരക്കാരോട് ആവശ്യപ്പെട്ടു. തങ്ങള്‍ പോസ്റ്റോഫീസ് അടച്ചതല്ലെന്നും പോസ്റ്റോഫീസ് തുറക്കാന്‍ ആരുമില്ലെന്നും പറഞ്ഞു. എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ തങ്ങളെ സമരക്കാര്‍ പോസ്റ്റോഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതോടെയാണ് തര്‍ക്കങ്ങളും നാടകീയ രംഗങ്ങളും അരങ്ങേറിയത്.

സമരക്കാര്‍ ഉപരോധിച്ച  പോസ്റ്റോഫീസ് പോലീസ് തുറപ്പിച്ചു; പോസ്റ്റോഫീസിന് മുന്നില്‍ പോലീസും സമരക്കാരും തമ്മില്‍ നടന്നത് നാടകീയ രംഗങ്ങള്‍

സമരക്കാരുടെ എതിര്‍പ്പ് അവഗണിച്ച് പോസ്റ്റോഫീസ് പോലീസ് ഇടപെട്ട് തുറപ്പിക്കുകയായിരുന്നു. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന പോസ്റ്റോഫീസ് അടച്ചിടാന്‍ അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടാണ് സമരത്തിലുള്‍പ്പെടാത്തവര്‍ പോസ്റ്റോഫീസില്‍ ജോലിക്ക് കയറിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Post Office, Police, NFPE, Promissory violation, Deceit, Fitment formula, Minimum wages, SI, Allowance, GDS employees, Clash between police and protesters.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia