കാസര്‍കോട് ഗവ കോളജില്‍ എംഎസ്എഫ് - എസ്എഫ്‌ഐ സംഘട്ടനം; 8 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Jan 5, 2016, 16:30 IST
കാസര്‍കോട്: (www.kasargodvartha.com 05/01/2016) കാസര്‍കോട് ഗവ കോളജില്‍ എംഎസ്എഫ് -എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ എട്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎസ്എഫ് പ്രവര്‍ത്തകരായ കല്ലക്കട്ടയിലെ സമദിന്റെ മകന്‍ സഹദ് (20), കോപ്പയിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ അന്‍വര്‍ സല്‍മാന്‍ പി.എ (19), ചെമ്മനാട്ടെ അഷ്‌റഫിന്റെ മകന്‍ ബിലാല്‍ (19), നെല്ലിക്കട്ടയിലെ അബ്ദുല്ലയുടെ മകന്‍ സിദ്ദീഖ് (21), സിറ്റിസണ്‍ നഗറിലെ മൊയ്തുവിന്റെ മകന്‍ സിദ്ദീഖ് (18), എസ്എഫ്‌ഐ പ്രവര്‍ത്തകരായ പൊവ്വലിലെ അപ്പുക്കുഞ്ഞിയുടെ മകന്‍ എം. അനീഷ് (18), പെരിയയിലെ ബാലകൃഷ്ണന്റെ മകന്‍ വി. അശ്വിന്‍ (19), ബാര തൊട്ടിയിലെ രത്‌നാകരന്റെ മകന്‍ മിഥുന്‍ രാജ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ ജനറല്‍ ആശുപത്രിയിലും, എസ്.എഫ്.ഐ പ്രവര്‍ത്തകരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നിസാര പ്രശ്‌നത്തിന്റെ പേരില്‍ എംഎസ്എഫ് - എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജില്‍ ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
Keywords : Kasaragod, College, MSF, SFI, Clash, Injured, Hospital, Students.