കേരളോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം; മൂന്നുപേര്‍ അറസ്റ്റില്‍
Oct 9, 2017, 10:39 IST
ഉദുമ: (www.kasargodvartha.com 09.10.2017) പള്ളിക്കര പഞ്ചായത്ത് കേരളോത്സവത്തിനിടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു. ശ്രീധരന്‍, ഹരി, മോഹനന്‍ എന്നിവരെയാണ് ബേക്കല്‍ എസ് ഐ യു പി വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ നടന്ന കേരളോത്സവത്തിനിടെ ഞായറാഴ്ച വൈകുന്നേരം രണ്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.
ഇതേ തുടര്‍ന്ന് സി പി എം ഉദുമ ഏരിയാ കമ്മിറ്റിയംഗം സുകുമാരന്റെ വീട് ഒരു സംഘം അക്രമിച്ചു. യുവശക്തി അരവത്ത്, സംഘചേതന കുതിരക്കോട് എന്നീ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. മത്സരങ്ങള്‍ക്കിടെ മദ്യപിച്ചെത്തിയ കാണികളില്‍ ചിലരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ തമ്മില്‍ പരസ്പരം കല്ലേറ് നടത്തിയതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. മത്സരം വീക്ഷിക്കാനെത്തിയ ചിലര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് ഇടവരുത്തിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരേ അക്രമം നടന്നു.
Related News:
കേരളോത്സവത്തിനിടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; സി പി എം നേതാവിന്റെ വീട് തകര്‍ത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, arrest, Police, complaint, case, Investigation, Attack, Assault, Club, District-Keralothsavam, clash-between-club-volunteers; 3 arrested