city-gold-ad-for-blogger

ബസ് ജീവനക്കാരെ ആക്രമിച്ചു; മുണ്ട്യത്തടുക്ക റൂട്ടില്‍ ബസുകള്‍ പണിമുടക്കി

ബസ് ജീവനക്കാരെ ആക്രമിച്ചു; മുണ്ട്യത്തടുക്ക റൂട്ടില്‍ ബസുകള്‍ പണിമുടക്കി
Suresh, Ajith
കാസര്‍കോട്: ബസ് ജീവനക്കാരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ട്യത്തടുക്ക റൂട്ടില്‍ ബസുകള്‍ പണിമുടക്കി.

ബസ് ജീവനക്കാരെ ആക്രമിച്ചു; മുണ്ട്യത്തടുക്ക റൂട്ടില്‍ ബസുകള്‍ പണിമുടക്കി
Gopalakrishna, Umesh
കാസര്‍കോട് മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന അസ്ലം മോട്ടോഴ്‌സ് ബസിന്റെ ഡ്രൈവര്‍ കൊല്ലങ്കാനത്തെ കുമാരന്റെ മകന്‍ കെ. ഉമേഷ്(33), കണ്ടക്ടര്‍ മുണ്ട്യത്തടുക്ക പുളിക്കാലിലെ രാമണ്ണ റൈയുടെ മകന്‍ പി. സുരേഷ്(35), ക്ലീനര്‍ കല്ലക്കട്ടയിലെ രാമന്റെ മകന്‍ അജിത്ത്(23), മറ്റൊരു ക്ലീനര്‍ മുണ്ട്യത്തടുക്കയിലെ ബാബുവിന്റെ മകന്‍ ഗോപാലകൃഷ്ണന്‍(32), പ്രശ്‌നത്തില്‍ ഇടപ്പെട്ട ഓട്ടോ ഡ്രൈവര്‍ മുണ്ട്യത്തടുക്കയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ ചിതാനന്ദ(39) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സമയത്തെ ചൊല്ലി അസ്ലം ബസിലേയും വീരഹനുമാന്‍ ബസിലേയും ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച ബസുകള്‍ ഓടിയിരുന്നില്ല. ഈ പ്രശ്‌നം ബസ് ജീവനക്കാര്‍ തമ്മില്‍ പറഞ്ഞ് തീര്‍ത്തെങ്കിലും തിങ്കളാഴ്ച വൈകീട്ട് സന്തോഷ് എന്നയാളുടെ നേതൃത്വത്തില്‍ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ബസ് ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു.

ബസ് ജീവനക്കാരെ ആക്രമിച്ചു; മുണ്ട്യത്തടുക്ക റൂട്ടില്‍ ബസുകള്‍ പണിമുടക്കി
Jidanandha
Keywords: Gang attack, Bus workers, Mundyathaduka, Strike, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia