വിദ്യാര്‍ഥികളെ കയറ്റാതെ സര്‍വീസ് നടത്തുന്നതിനെ ചൊല്ലി തര്‍ക്കം; കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി
Feb 7, 2017, 09:44 IST
കാസര്‍കോട്: (www.kasargodvartha.com 07/02/2017) വിദ്യാര്‍ഥികളെ കയറ്റാതെ സര്‍വ്വീസ് നടത്തുന്നതിനെയും സമയത്തെക്കുറിച്ചുമുള്ള തര്‍ക്കം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിക്ക് കാരണമായി. ചൊവ്വാഴ്ച രാവിലെ 9.15 മണിയോടെയാണ് സംഭവം. കോഴിക്കോട് കാസര്‍കോട് റൂട്ടിലോടുന്ന സുന്ദരം ബസിലെയും കണ്ണൂര്‍-കാസര്‍കോട് റൂട്ടിലോടുന്ന ഇന്‍സാറ്റ് ബസിലെയും ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സുന്ദരം ബസില്‍ വിദ്യാര്‍ഥികളെ കയറ്റുമ്പോള്‍ ഇന്‍സാറ്റ് ബസില്‍ വിദ്യാര്‍ഥികളെ കയറാന്‍ അനുവദിക്കാറില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇന്‍സാറ്റ് ബസ് നിര്‍ത്തുന്ന സ്‌റ്റോപ്പില്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ അവരെ കയറാന്‍ അനുവദിക്കാതെ ഡോര്‍ അടച്ച് സ്ഥലം വിടുകയും സമയക്രമം തെറ്റിച്ച് ഓടുകയും ചെയ്യുന്നുവെന്നാണ് സുന്ദരം ബസിന്റെ ജീവനക്കാര്‍ ആരോപിക്കുന്നത്.
രാവിലെ 9.40ന് കാസര്‍കോട്ടെത്തേണ്ട ഈ ബസ് 9.15ന് തന്നെ എത്തുകയാണെന്നും നേരത്തെ എത്തുന്നതിനുവേണ്ടി വിദ്യാര്‍ഥികളെ ഒഴിവാക്കുകയാണെന്നും സുന്ദരം ബസ് ജീവനക്കാര്‍ പറയുന്നു. ഇന്‍സാറ്റ് ബസിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ മാത്രമാണുള്ളത്. ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളി കണ്ട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിരവധി പേരാണ് തടിച്ചുകൂടിയത്.
അതേസമയം വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നില്ലെന്ന ആരോപണം ശരിയല്ലെന്ന് ഇന്‍സാറ്റ് ബസിന്റെ മാനേജര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലേയും പെരിയ പോളിടെക്‌നിക്കിലേയും നിരവധി വിദ്യാര്‍ത്ഥികളാണ് കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ യാത്രചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Bus, Private Bus, Students, Clash, New Bus Stand, Clash between bus workers