ഓവുചാലിനെ ചൊല്ലി തര്‍ക്കം: വെട്ടേറ്റ് കുടുംബത്തിലെ 3 പേര് ആശുപത്രിയില്‍
Nov 12, 2012, 18:25 IST
കാസര്‍കോട്: പറമ്പിലേക്ക് അഴുക്കുവെള്ളം ഒഴുക്കിവിടുന്ന ഓവുചാല്‍ അടച്ചതിനെതുടര്ന്നുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് കുടുംബത്തിലെ മൂന്നു പേരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിയണ്ണി ബെള്ളിപ്പാടിയിലെ ബി. ഉമ്പു (65), മക്കളായ ബി. അഷ്റഫ് (36), റംല (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഉമ്പുവിന് തലയ്ക്കും വിരലിനും അഷ്റഫറിന് കൈക്കും ദേഹത്തും വെട്ടേറ്റു. റംലയ്ക്ക് മര്‍ദനമേറ്റാണ് പരിക്ക്.
അയല്‍ക്കാരായ ഇബ്രാഹിം, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്, അബ്ദുല്ലയുടെ രണ്ടു മക്കള്‍ എന്നിവരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഓവുചാലിനെ ചൊല്ലിയുള്ള പ്രശ്നം പരിഹരിക്കാന്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തും, സി.പി.എം. പ്രാദേശിക നേതൃത്വവും നേരത്തെ ഇടപെട്ടിരുന്നു.
എന്നാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. അതിനിടെയാണ് ഞായറാഴ്ച മണ്ണെടുത്ത് മാറ്റി പറമ്പിലേക്ക് വീണ്ടും ചാലുവെട്ടിയതെന്ന് ഉമ്പുവും മക്കളും പറയുന്നു. പിതാവിനെയും സഹോദരനെയും അക്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് റംലയ്ക്ക് പരിക്കേറ്റത്.
അയല്‍ക്കാരായ ഇബ്രാഹിം, അബ്ദുല്ല, അബ്ദുര്‍ റഹ്മാന്, അബ്ദുല്ലയുടെ രണ്ടു മക്കള്‍ എന്നിവരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഓവുചാലിനെ ചൊല്ലിയുള്ള പ്രശ്നം പരിഹരിക്കാന്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തും, സി.പി.എം. പ്രാദേശിക നേതൃത്വവും നേരത്തെ ഇടപെട്ടിരുന്നു.

Keywords: Attack, Gutter, Hospital, Injured, Neighbour, Kasaragod, Muliyar, Grama Panchayath, Kerala