city-gold-ad-for-blogger

അഡ്വ. സി കെ ശ്രീധരന്‍ ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്

Bar association,Precident,Hosdurg
Adv.C.K.Sreedharan
കാഞ്ഞങ്ങാട്: വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ ഭരണ സമിതിയില്‍ കോണ്‍ഗ്രസ്- സിപി എം അഭിഭാഷക സംഘടന പാനല്‍ വീണ്ടും ആധിപത്യമുറപ്പിച്ചു.  ഈ പാനലില്‍ മത്സരിച്ച 15 പേരില്‍ 14 പേരും ജയിച്ചു. ഒരാള്‍ ഒരു വോട്ടിന് തോറ്റു.

പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും കെ പി സി സി  നിര്‍വ്വാഹക സമിതിയംഗവുമായ അഡ്വ. സി കെ ശ്രീധരനാണ് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്റെ പുതിയ പ്രസിഡണ്ട്.  അദ്ദേഹം എതിര്‍ സ്ഥാനാര്‍ത്ഥി ടി കെ വിജയകുമാറിനെ 31 വോട്ടിന് പരാജയപ്പെടുത്തി. സി കെ ശ്രീധരന്‍ 98 വോട്ട് നേടിയപ്പോള്‍ ടി കെ വിജയകുമാര്‍ നേടിയത് 67 വോട്ടാണ്.  വൈസ് പ്രസിഡണ്ടായി ജയിച്ച ഇതേ പാനലിലെ മാത്യു വര്‍ഗ്ഗീസ് 31 വോട്ടിനാണ് എതിര്‍ സ്ഥാനാര്‍ത്ഥി കെ കെ ജീവാനന്ദനെ തോല്‍പ്പിച്ചത്. സെക്രട്ടറിയായി  ജയിച്ച ടി വി രാജേന്ദ്രന് 106 ഉം എതിര്‍ സ്ഥാനാര്‍ത്ഥി ടി കെ അശോകന് 59 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 47.  ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇതേ പാനലില്‍ നിന്ന് മത്സരിച്ച കെ പത്മനാഭന്‍ ഒരു വോട്ടിന് പരാജയപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥി എം പ്രമോദ് കുമാര്‍ 83 വോട്ട് നേടി ജയിക്കുകയായിരുന്നു.  ട്രഷറര്‍ സ്ഥാനത്തേക്ക് കെ പ്രദീപ് ലാല്‍ 8 വോട്ടിന് ലഭിച്ചു.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഓള്‍ ഇന്ത്യാ ലോയേഴ്സ് കോണ്‍ഗ്രസും സി പി എം ആഭിമുഖ്യമുള്ള ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയനും യോജിച്ച് ഒരേ പാനലില്‍  മത്സര രംഗത്തിറങ്ങിയപ്പോള്‍ ഈ  ധാരണക്ക് വിരുദ്ധമായി ട്രഷറര്‍ സ്ഥാനത്തേക്ക് തനിച്ച് പോരിനിറങ്ങിയ ഓള്‍ ഇന്ത്യാ ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എം  രമേശായിരുന്നു പ്രദീപ് ലാലിന്റെ എതിരാളി. പ്രദീപ് ലാല്‍ 87 ഉം എം രമേശന്‍ 79 ഉം വോട്ടുകളാണ് നേടിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മുഴുവന്‍ സീറ്റുകളും ഈ പാനല്‍ തൂത്തുവാരി. കെ സി ശശീന്ദ്രന്‍(143 വോട്ട്), പി വൈ അജയകുമാര്‍(128 വോട്ട്),  പി അപ്പുക്കുട്ടന്‍(117 വോട്ട്), വി വി രവീന്ദ്രന്‍(106), ഒ സി രാജഗോപാലന്‍(104 വോട്ട്), എം സി ജോസ്(98 വോട്ട്), കെ പി അജയകുമാര്‍(97 വോട്ട്), ശ്യാമ പ്രസാദ് പി വി(80 വോട്ട്) എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍. ഇതേ പാനലില്‍ പെട്ട സിന്ധു, ശ്രീജ എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഡ്വ. അബ്ദുള്‍ സത്താറാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

Keywords: Adv.C.K.Sreedharan, Bar association precident, Hosdurg, Kanhangad

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia