അഡ്വ. സി.കെ. ശ്രീധരന്‍ ഡി.സി.സി പ്രസിഡന്റ്; നീലകണ്ഠന്‍ കെ.പി.സി.സി സെക്രട്ടറി
Dec 25, 2012, 13:00 IST
![]() |
K.Neelakandan |
![]() |
C.K.Sreedharan |
ലീഡര്‍ കെ. കരുണാകരനുമായി ഏറെ അടുപ്പം സ്ഥാപിച്ചിരുന്ന സി.കെ.ശ്രീധരന്‍ ഐ ഗ്രൂപ്പിന്റെ പ്രബല നേതാവായാണു അറിയപ്പെടുന്നത്. അവിഭക്ത കണ്ണൂര്‍ ജില്ലാ ഡി.സി.സി ജനറല്‍ സെക്രട്ടറിയായും കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് ഡി.ഐ.സി വിട്ടു മാതൃസംഘടനയില്‍ തിരിച്ചെത്തിയ അദ്ദേഹം കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായി.
നിലവില്‍ കെ.പി.സി.സി അംഗവും ഉദുമ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. തൃക്കരിപ്പൂരില്‍ ഇ.കെ. നായനാര്‍ക്കെതിരെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമയില്‍ കെ. കുഞ്ഞിരാമനെതിരെയും മത്സരിച്ചിരുന്നു. ഉദുമ പടിഞ്ഞാറിലെ പരേതരായ കോരന്‍ കാരണവര്‍-ചോയിച്ചി അമ്മ ദമ്പതികളുടെ മകനാണ്. കാഞ്ഞങ്ങാട് കൃഷ്ണമന്ദിരം റോഡിലെ സ്വാതി നിലയമാണു വസതി. ഭാര്യ: കാര്‍ത്ത്യായനി. ഡോ.സി.കെ.സ്മിത, ഡോ.സി.കെ. ശ്രീജന്‍, ഡോ.സി.കെ. ശ്രീഹരി എന്നിവരാണ് മക്കള്‍.

Keywords: Adv.C.K.Sreedharan, DCC, President, Neelakandan, KPCC, Secretary, Kasaragod, Kerala, Malayalam news