ബി.ജെ.പിയുടെ അക്കൗണ്ട് പ്രതീക്ഷകളെ തകര്‍ത്ത നേതാവാണ് ചെര്‍ക്കളം: സി.കെ പത്മനാഭന്‍
Apr 24, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 24/04/2015) കേരളത്തിലെ ബി.ജെ.പിയുടെ അക്കൗണ്ട് പ്രതീക്ഷകളെ തകര്‍ത്ത നേതാവാണ് ചെര്‍ക്കളം അബ്ദുല്ലയെന്ന് ബി.ജെ.പി ദേശീയ നേതാവ് സി.കെ. പത്മനാഭന്‍ പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കാസര്‍കോടിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും, രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മതരംഗങ്ങളില്‍ നിറ സാന്നിധ്യമായി വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത ചെര്‍ക്കളം അബ്ദുല്ലയ്ക്ക് കാസര്‍കോട് പൗരാവലിയുടെ ഒരുക്കിയ ആദര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും ചെര്‍ക്കളവും മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ ദേശീയ രാഷ്ട്രീയ നേതൃത്വവും ദേശീയ മാധ്യമങ്ങളും ബി.ജെ.പി മഞ്ചേശ്വരം മണ്ഡലത്തിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് കരുതിയത്. എന്നാല്‍ രാഷ്ട്രീയത്തിലെ 19-ാം അടവും അറിയുന്ന ചെര്‍ക്കളം തന്റെയും പാര്‍ട്ടിയുടെയും പ്രതീകളെ തകര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയായിരുന്നപ്പോള്‍ ചെര്‍ക്കളം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹ്യ സേവന രംഗത്തും രാഷ്ട്രീയ രംഗത്തും ചെര്‍ക്കളം അബ്ദുല്ലയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കര്‍ക്കശക്കാരനാണെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ആദരവ് പിടിച്ചുപറ്റാന്‍ ചെര്‍ക്കളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
കാസര്‍കോടിന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത മാതൃകാ യോഗ്യനായ പൊതുപ്രവര്‍ത്തകനാണ് ചെര്‍ക്കളം എന്ന് സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും മടികൂടാതെ സമീപിക്കാന്‍ പറ്റിയ നല്ലൊരു ജനപ്രതിനിധിയും നേതാവും കൂടിയാണ് ചെര്‍ക്കളം എന്ന് സി.പി.എം നേതാവ് കെ. കുഞ്ഞിരാമന്‍ പറഞ്ഞു. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറ്റാന്‍ നേതൃത്വം നല്‍കിയ നേതാവാണ് ചെര്‍ക്കളം അബ്ദുല്ലയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി പറഞ്ഞു. കാസര്‍കോടിന്റെ അവസാന വാക്കാണ് ചെര്‍ക്കളമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായര്‍ പറഞ്ഞു.

Keywords : Kasaragod, Kerala, Cherkala, Cherkalam Abdulla, Honored, Inauguration, Programme, Minister, CK Pathmanabhan.