city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാസിസത്തിനും അഴിമതിക്കും ഭരണകൂട ഭീകരതയ്‌ക്കെതിരെയും ഒന്നിക്കണം: സി.കെ. ജാനു

കാസര്‍കോട്: ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ ഉന്നമനത്തിനും അഴിമതിക്കെതിരെയും രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയും ഒന്നിക്കണമെന്ന് സി.കെ. ജാനു അഭിപ്രായപ്പെട്ടു. താന്‍ ഇതുവരെ ഒരു തിരഞ്ഞെടുപ്പിന്റെ പ്രചരണ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യാന്‍ പോയിട്ടില്ല. പക്ഷേ ഇന്ന് ഞാന്‍ എന്റെ രാഷ്ട്രീയ നിലപാടുകള്‍ മനസില്‍ വെച്ച് കൊണ്ട് തന്നെ ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണത്തിന് വന്നത്.
ഫാസിസത്തിനും അഴിമതിക്കും ഭരണകൂട ഭീകരതയ്‌ക്കെതിരെയും ഒന്നിക്കണം: സി.കെ. ജാനു
ജനങ്ങള്‍ക്ക് ഇടതു - വലതു മുന്നണികളെ മടുത്തിരിക്കുന്നു എന്നു മാത്രമല്ല, എല്ലാവരും മാറ്റം ആഗ്രഹിക്കുന്നു. ഫോട്ടോ എടുത്ത് വോട്ട് വാങ്ങി പോയി ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയക്കാരാണ് ഇന്നുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് നടന്ന ആം ആദ്മി പാര്‍ട്ടി ലോകസഭാ കണ്‍വെന്‍ഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മനോഹര്‍ ഏറന്‍, ഫൈസല്‍ പെരുമ്പള, മധുസൂദന്‍ നായര്‍, പ്രജിത്ത്, ജേക്കബ്മാസ്റ്റര്‍, ഇംദാദ് പള്ളിപ്പുഴ എന്നിവര്‍ സംസാരിച്ചു.

ഫാസിസത്തിനും അഴിമതിക്കും ഭരണകൂട ഭീകരതയ്‌ക്കെതിരെയും ഒന്നിക്കണം: സി.കെ. ജാനു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Convention, Political party, election, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia