സിവില്‍ സ്റ്റേഷനിലെ പഞ്ചിംഗ് സംവിധാനം നോക്കുകുത്തി
Jul 26, 2019, 19:07 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2019) ജില്ലാ ഭരണകൂടം ലക്ഷങ്ങള്‍ ചിലവഴിച്ച് സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ച പഞ്ചിംഗ് സംവിധാനം പല ബ്ലോക്കുകളിലും പ്രവര്‍ത്തിക്കുന്നില്ല. പഞ്ചിംഗ് പ്രവര്‍ത്തനം നിലച്ചതോടെ പല ഓഫീസുകളിലും ആളില്ലാ കസേരകള്‍ നിത്യസംഭവമായതായി പരാതി.
2014ല്‍ ആണ് 10 ലക്ഷം രൂപ ചിലവിട്ട് സിവില്‍ സ്റ്റേഷനിലെ ആറു ബ്ലോക്കുകളില്‍ പഞ്ചിംഗ് സംവിധാനം സ്ഥാപിച്ചത്.
സംവിധാനം ഒരുക്കുന്നതിന് കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് (കെല്‍ട്രോണ്‍) ആയിരുന്നു ചുമതല.
തുടക്കത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പഞ്ചിംഗ് സംവിധാനം എല്ലാ മാസവും വിലയിരുത്താറുണ്ടായിരുന്നു.
എന്നാല്‍ ചില ബ്ലോക്കുകളിലെ പഞ്ചിംഗ് കേടായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അത് നന്നാക്കാന്‍ പോലും ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞില്ല. പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജര്‍ രേഖപ്പെടുത്തിയാല്‍ അടുത്ത ദിവസം അതാത് സ്ഥാപനങ്ങളിലെ വകുപ്പ് മേധാവികള്‍ പ്രിന്റ് എടുത്തു സൂക്ഷിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള പ്രിന്റ് വരാത്തത് തന്നെ മാസങ്ങളായെന്ന് ഒരു വകുപ്പ് മേധാവി പറഞ്ഞു. സംവിധാനം തകരാറായാലും ദിവസങ്ങള്‍ കഴിഞ്ഞാണ് നന്നാക്കുന്നതിന് ചുമതലയുള്ള കെല്‍ട്രോണിനെ അറിയിക്കാറുള്ളത്. ഇത് ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായാണ് ആരോപണം.
പഞ്ചിംഗ് സംവിധാനം താറുമാറായിട്ടും കളേ്രക്ടറ്റില്‍ നല്‍കിയ വിവരാവകാശത്തിന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. കൂടാതെ ജില്ലാ കളക്ടര്‍ എല്ലാമാസവും കാര്യങ്ങള്‍ പരിശോധിക്കാറുണ്ടെന്നും പറയുന്നു. ആദ്യഘട്ടത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ ഓഫീസ്, ജില്ലാ പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് എ മുതല്‍ എഫ് വരെയുള്ള ബ്ലോക്കുകളില്‍ പഞ്ചിംഗ് സ്ഥാപിച്ചത്.
പഞ്ചിംഗ് സംവിധാനം കേടായതോടെ ഓഫീസുകളില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ കൂടിയതായിട്ടാണ് ആരോപണം. വകുപ്പ് മേധാവികളടക്കം ചെന്നൈ മെയിലിന് വന്ന് വൈകിട്ട് മൂന്നുമണിക്കുള്ള മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസിന് മുങ്ങുന്നതായിട്ടാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Civil station Punching system damaged
< !- START disable copy paste -->