city-gold-ad-for-blogger

സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ ഇരിങ്ങല്ലൂര്‍ മജ്മഅ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഡിഗ്രി പാസായവര്‍ക്കും ഡിഗ്രി അവസാന വര്‍ഷ പരീക്ഷ എഴുതി റിസല്‍ട്ട് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും കോഴ്സിന് അപേക്ഷിക്കാം.

പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ തുടങ്ങിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ എല്ലാ മേഖലകളും പരീക്ഷയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വിദഗ്ദ്ധരായ ഫാക്കല്‍റ്റിയംഗങ്ങള്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. പഠനത്തിനും പരിശീലനത്തിനും സൌകര്യപ്രദമായ ലൈബ്രറിയും ഹോസ്റല്‍ സൌകര്യവും ക്യാമ്പസില്‍ സംവിധാനിച്ചിട്ടുണ്ട്. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. അപേക്ഷാ ഫോറങ്ങള്‍ എസ് എസ് എഫ് ജില്ല/ഡിവിഷന്‍ ഓഫീസുകളില്‍ നിന്നും www.wisdomcsa.in എന്ന സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446857774, 9526688786 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: SSF, Civil service exam, Training

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia