Class | തീർഥാടനത്തിന്റെ ആത്മീയ ചൈതന്യം പകർന്ന് സിറ്റി ഗോൾഡ് ഹജ്ജ് - ഉംറ പഠന ക്ലാസ് ശ്രദ്ധേയമായി

● അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുത്തു.
● നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ക്ലാസിൽ പങ്കെടുത്തു.
● സിറ്റി ഗോൾഡ് ജ്വല്ലറി ഗ്രൂപിന്റെ 21-ാമത് പഠന ക്ലാസായിരുന്നു ഇത്.
കാസർകോട്: (KasargodVartha) പുണ്യഭൂമിയിലേക്കുള്ള തീർഥാടനത്തിന്റെ ആത്മീയ ചൈതന്യം പകർന്ന് സിറ്റി ഗോൾഡ് ജ്വല്ലറി ഗ്രൂപ് സംഘടിപ്പിച്ച ഏകദിന ഹജ്ജ് - ഉംറ പഠന ക്ലാസ് ശ്രദ്ധേയമായി. കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സിറ്റി ഗോൾഡ് ജ്വല്ലറി ഗ്രൂപിന്റെ 21-ാമത് പഠന ക്ലാസായിരുന്നു ഇത്. ഹജ്ജിന്റെയും ഉംറയുടെയും കർമങ്ങളെക്കുറിച്ചും ആത്മീയപരമായ കാര്യങ്ങളെക്കുറിച്ചും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസെടുത്തു.
ഈ വർഷം സർകാർ മുഖാന്തരമായും സ്വകാര്യ ഏജൻസി വഴിയും ഹജ്ജിന് പോകുന്നവർക്കും ക്ലാസ് ഏറെ പ്രയോജനകരമായി. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ക്ലാസിൽ പങ്കെടുത്തു. ഹജ്ജിന്റെയും ഉംറയുടെയും ഓരോ കർമ്മങ്ങളും എങ്ങനെ ചെയ്യണമെന്നും അതിൻ്റെ പ്രാധാന്യവും ക്ലാസിൽ വിശദീകരിച്ചു.
ചെമ്പരിക്ക ട്രാവൽസ് ചീഫ് അമീർ മുഹമ്മദ് അബ്ദുൽ ഖാദർ പ്രഭാഷണം നടത്തി. എൻ എ നെല്ലിക്കുന്ന് എംഎൽഎ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, പൊതുപ്രവർത്തകരായ എ അബ്ദുർ റഹ്‌മാൻ, യൂസഫ് ഹാജി കീഴൂർ, ജില്ലാ ഹജ്ജ് ട്രെയിനർമാരായ മുഹമ്മദ് സലീം, ടി.കെ നിസാമുദ്ദീൻ, സിറ്റി ഗോൾഡ് അസിസ്റ്റൻ്റ് മാനേജർ അജ്മൽ, മുഹമ്മദ് ഇഖ്ബാൽ, കെ.എ ഹസൈനാർ ഹാജി, അഹ്‌മദ് കുഞ്ഞി കോളിയാട് തുടങ്ങിയവർ സംസാരിച്ചു. അശ്റഫ് എടനീർ സ്വാഗതവും അഹ്‌മദ് ഹാസിം ഖിറാഅത്തും നടത്തി.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുമല്ലോ.
City Gold Jewelry Group organized a Hajj-Umrah study class in Kasaragod, which was very informative. Prominent scholar Abdul Samad Pookkottur led the class. Many people from different places attended the class.
#Hajj #Umrah #CityGold #Kasargod #Spiritual #StudyClass