സിറ്റി ഗോള്‍ഡ് CPL: മോതിഫ് ജേതാക്കളായി
May 6, 2013, 20:34 IST
കാസര്‍കോട്: പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ സിറ്റി ഗോള്‍ഡ് ജ്വല്ലറി അംഗങ്ങളുടെ സിറ്റി ഗോള്‍ഡ് പ്രീമിയര്‍ ലീഗ് (സി.പി.എല്‍) ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ശനിയാഴ്ച പള്ളം ബ്രദേഴ്‌സ് ഗ്രൗണ്ടില്‍ നടന്നു. മോതിഫ്, എലീസിയ, ടിയ, സഹ്‌റ എന്നിങ്ങനെ നാലു ടീമുകളായാണ് കളി നടന്നത്. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
വാശിയേറിയ മത്സരം കാഴ്ചവെച്ച കളി ഞായറാഴ്ച രാവിലെവരെ നീണ്ടുനിന്നു. രാവിലെ എട്ടു മണിക്ക് ഫൈനല്‍ മത്സരം നടന്നു. വിജയികളായ മോതിഫിന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ട്രോഫിയും, ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
ആര്‍.ഗംഗാധരന്‍, സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, ഇഖ്ബാല്‍ ചെമ്മനാട്, ജനറല്‍ മാനേജര്‍ നൗഷാദ് ചൂരി, അക്ബര്‍ മാണിക്കോത്ത്, മുനീര്‍, അസീസ്, മജീദ്, ആസിഫ്, സിറാജുദ്ദീന്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

Keywords: Kerala, Kasaragod, City Gold, CPL, City gold Premier League, Cricket tournament, winners, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.