city-gold-ad-for-blogger

സിറ്റി ഗോള്‍ഡ് സമൂഹവിവാഹവും ആതുരസേവനവും ജനുവരി 15ന്; 10 വധൂ വരന്മാരുടെ വിവാഹത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കും

കാസര്‍കോട്: (www.kasargodvartha.com 23/12/2016) രണ്ട് പതിറ്റാണ്ട് കാലത്തോളമായി സാമൂഹ്യ- സേവന- ജീവകാരുണ്യ- പ്രവര്‍ത്തന മേഖലയിലും സ്വര്‍ണ്ണ വ്യാപാര രംഗത്തും മുദ്ര പതിപ്പിച്ച സിറ്റി ഗോള്‍ഡ് ഫാഷന്‍ ജ്വല്ലറി ഒരിക്കല്‍ കൂടി അശരണരും നിരാലംബരുമായ പത്ത് പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ വരന്മാരെ കണ്ടെത്തി സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വിവാഹ ചെലവുകളും നല്‍കി ആഘോഷപൂര്‍വ്വമായാണ് ഇവരെ പുതു കുടുംബ ജീവിതത്തിലേക്ക് സിറ്റി ഗോള്‍ഡ് കൈ പിടിച്ചുയര്‍ത്തുന്നത്.

2017 ജനുവരി 15 ന് ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ചാണ് സമൂഹ വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സമൂഹ വിവാഹം എന്ന സങ്കല്‍പത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, സാമ്പത്തിക പരാധീനത കാരണം വിവാഹം കഴിച്ചു കൊടുക്കാനാവാതെ കഷ്ടപ്പെടുന്ന പത്ത് കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കാണ് ചടങ്ങില്‍ പുതു ജീവിതം പകര്‍ന്നു നല്‍കുന്നത്.

ഇതോടനുബന്ധിച്ചു ക്യാന്‍സര്‍, കിഡ്‌നി അസുഖം കാരണം വേദന അനുഭവിക്കുന്ന പാവപ്പെട്ട പത്ത് രോഗികള്‍ക്ക് ചികിത്സാ സഹായവും സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന്‍ നല്‍കുന്നു. 2008 ല്‍ സിറ്റി ഗോള്‍ഡ് കാസര്‍കോട്ട് നടത്തിയ സമൂഹ വിവാഹത്തില്‍ ജീവിത പങ്കാളികളായിത്തീര്‍ന്നവരുടെ സംതൃപ്തമായ വിവാഹജീവിതമാണ് വീണ്ടും ഒരു സമൂഹ വിവാഹം സംഘടിപ്പിക്കാന്‍ സിറ്റി ഗോള്‍ഡ് ഫൗണ്ടേഷനു പ്രചോദനമായത്.

എല്ലാ കാലത്തും സ്വര്‍ണ്ണ വ്യാപാരത്തോടൊപ്പം തന്നെ സാമൂഹ്യമായ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നു എന്നതാണ് സിറ്റി ഗോള്‍ഡിനെ മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട് പറഞ്ഞു

സിറ്റി ഗോള്‍ഡ് സമൂഹവിവാഹവും ആതുരസേവനവും ജനുവരി 15ന്; 10 വധൂ വരന്മാരുടെ വിവാഹത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കും

Keywords:  Kasaragod, Kerala, Wedding, helping hands, City gold conducts mass wedding.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia