ഗതാഗത കുരുക്കില്‍ പെട്ട ഉമ്മന്‍ചാണ്ടിക്ക് നടക്കാന്‍ വഴിയൊരുക്കിയത് സി ഐ ടി യു പ്രവര്‍ത്തകര്‍
Sep 24, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 24/09/2016) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയൊരുക്കുന്നതില്‍ പോലീസിന് ഗുരുതരമായ വീഴ്ച പറ്റി. ഗതാഗത കുരുക്കില്‍പ്പെട്ട് കാറില്‍ നിന്നിറങ്ങി നടന്നുനീങ്ങേണ്ടി വന്ന മുന്‍ മുഖ്യമന്ത്രിക്ക് പോലീസിന്റെ അഭാവത്തില്‍ സുഗമമായ വഴിയൊരുക്കിയതാകട്ടെ നീലേശ്വരത്തെ സി ഐ ടി യു പ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാരും.
വെള്ളിയാഴ്ച രാവിലെ നീലേശ്വരം തെരുവില്‍ എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന മുങ്ങത്ത് സുകുമാരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. നീലേശ്വരം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ കാര്‍ വന്നത്. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് ഗതാഗത തടസമുണ്ടായത്. ഗതാഗത കുരുക്ക് നീണ്ടുപോയതോടെ ചടങ്ങിനെത്താന്‍ സമയം വൈകുമെന്ന് മനസിലാക്കിയ ഉമ്മന്‍ചാണ്ടി കാറില്‍ നിന്ന് ഇറങ്ങി നടന്നു. ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരനും മുന്‍ നഗരസഭാ കൗണ്‍സിലര്‍ ഇ ഷജീറും മാത്രമാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായത്.
ഉമ്മന്‍ചാണ്ടിയെ കണ്ടതോടെ ജനങ്ങള്‍ തടിച്ച് കൂടി. അദ്ദേഹത്തിന് മുന്നോട്ട് നീങ്ങാന്‍ കഴിയാതെ വന്നപ്പോഴാണ് സി ഐ ടി യു പ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാര്‍ ആളുകളെ മാറ്റി ഉമ്മന്‍ചാണ്ടിക്ക് വഴിയൊരുക്കിയത്. ഇവരോട് നന്ദി പറയാന്‍ ഉമ്മന്‍ചാണ്ടി മറന്നില്ല. മുന്‍ മുഖ്യമന്ത്രിയായിട്ട് കൂടി പോലീസ് സംരക്ഷണം നല്‍കാതെ ഗുരുതര വീഴ്ചയാണ് പോലീസ് നടത്തിയത്. സംഭവത്തെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, Neeleswaram, Oommen Chandy, Police, Traffic-block, Car, CITU, Workers, Auto Drivers, NK Balan, Memorial, Auditorium, Conference, Inauguration.