city-gold-ad-for-blogger

അണ്‍-എയ്ഡഡ് മാനേജ്‌മെന്റുകളുടെ ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക: CITU

കാസര്‍കോട്: അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരോടും ജീവനക്കാരോടും മാനേജ്‌മെന്റുകള്‍ പുലര്‍ത്തുന്ന ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് അണ്‍- എയ്ഡഡ് സ്‌കൂള്‍ ടീച്ചേര്‍സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 15- 20 വര്‍ഷം സേവന പരിചയമുള്ള അധ്യാപകര്‍ക്ക് പോലും 4000- 5000 രൂപയാണ് മാസവേതനം ലഭിക്കുന്നത്. കോടതി വിധിയും സിബിഎസ്ഇ ഉത്തരവും കാറ്റില്‍പറത്തിയാണ് മാനേജ്‌മെന്റുകള്‍ കടുത്ത ചൂഷണം തുടരുന്നത്.

നല്‍കുന്ന തുഛമായ വേതനംപോലും മാസന്തോറും കൃത്യമായി നല്‍കുന്നില്ല. മാസത്തിന്റെ അവസാന ആഴ്ചയിലാണ് മിക്ക സ്‌കൂളിലും മുന്‍മാസ ശമ്പളം നല്‍കുന്നത്. പ്രവൃത്തി സമയത്തിന് ഏറെ മുമ്പ് സ്‌കൂളിലെത്താനും പ്രവൃത്തി സമയം കഴിഞ്ഞ് മണിക്കൂറുകളോളം സ്‌കൂളില്‍തന്നെ കഴിയാനും ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്താല്‍ ക്ലാസില്‍ കയറ്റാതെ ഓഫീസിന് പുറത്തുനിര്‍ത്തി പീഡിപ്പിക്കുന്ന സമീപനവും സ്വീകരിക്കുന്നു. ഭൂരിപക്ഷംപേരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ഇത്തരം നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കോടതി വിധിപ്രകാരമുള്ള സേവന- വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നും ഇതിനായി മാനേജ്‌മെന്റ് അസോസിയേഷന്‍ ഇടപെടണമെന്നും ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
അണ്‍-എയ്ഡഡ് മാനേജ്‌മെന്റുകളുടെ ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക: CITU

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Un Aided, CITU, Management, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia