സി.ഐ.ടി.യു. ഉപരോധത്തില്‍ കളക്ടറേറ്റ് സ്തംഭിച്ചു
Sep 26, 2012, 14:44 IST

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.ഐ.ടി.യു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉപരോധത്തില്‍ കളക്ടറേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.
ജോലി, കൂലി, ഭക്ഷണം ഉറപ്പാക്കുക, കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണനയം തിരുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കളക്ടറേറ്റ് വളയല്‍ സംഘടിപ്പിച്ചത്. പുലര്‍ചെ ആറ് മണി മുതല്‍ തന്നെ സി.ഐ.ടി.യു തൊഴിലാളികള്‍ കളക്ടറേറ്റ് ഉപരോധം സൃഷ്ടിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുത്തത്. ഉപരോധം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള താക്കീതായി മാറി.
കാസര്‍കോട് എ.എസ്.പി. ടി.കെ. ഷിബുവിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം കളക്ടറേറ്റിന് അകത്തും പുറത്തും കാവലുണ്ട്. കളക്ടറേറ്റിനകത്തേക്ക് രാവിലെ കുറച്ച് ജീവനക്കാര്‍ മാത്രം പടിഞ്ഞാറുവശത്തെ ചെറിയ ഗേറ്റുവഴി കടന്നിരുന്നു. ഉപരോധസമരം സി.ഐടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.കെ. ദിവാകരന് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. രാജന് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. നാരായണന്, മുന്‍ എം.എല്‍.എ. പി. രാഘവന്, പി. അപ്പുക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: CITU, Collectorate, Strike, Worker, Kasaragod, Kerala