അടിസ്ഥാന സൗകര്യമില്ല: സിഐടിയു ബദിയടുക്ക ബസ് സ്റ്റാന്‍ഡ് ഉപരോധിച്ചു
Oct 7, 2012, 22:15 IST
ബദിയടുക്ക: ബദിയടുക്ക ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് ഉപരോധിച്ചു. മൂത്രപ്പുരയുള്പ്പെടെ നിര്‍മിക്കാത്തതിനാല്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഏറെ ദുരിതമനുഭവിക്കുകയാണ്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മോട്ടോര്‍ തൊഴിലാളി യൂണിയന് (സിഐടിയു), എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) എന്നിവയുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്‍ഡ് ഉപരോധിച്ചത്.
സമരക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. സമരം സിപിഐ എം ഏരിയാ സെക്രട്ടറി പി.രഘുദേവന്‍ ഉദ്ഘാടനം ചെയ്തു. വി.എസ് ഇബ്രാഹിം അധ്യക്ഷനായി. ജഗന്നാഥഷെട്ടി, കരീം ബദിയടുക്ക, രവികുമാര്‍ റൈ, എം ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കൃഷ്ണ ബദിയടുക്ക സ്വാഗതം പറഞ്ഞു.

Keywords: CITU, Protest, Strike, Badiyadukka, Busstand, Kasaragod, Kerala, Malayalam news