city-gold-ad-for-blogger

സമരക്കാരെ തല്ലിയോടിച്ച ഐഎന്‍ടിയുസി നടപടി അപമാനകരം: സിഐടിയു

സമരക്കാരെ തല്ലിയോടിച്ച ഐഎന്‍ടിയുസി നടപടി അപമാനകരം: സിഐടിയു
കാസര്‍കോട്: ശ്രമിക്ഭവന്‍ അവകാശ പോരാട്ടസമിതി ശനിയാഴ്ച നടത്തിയ സമരത്തില്‍ പങ്കെടുത്തവരെ അടിച്ചോടിച്ച ഐഎന്‍ടിയുസി നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിഐടിയു ജില്ലാകമ്മിറ്റി പറഞ്ഞു. സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നിയമ വിരുദ്ധമാണെങ്കില്‍ പൊലീസിന് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാം. നിയമ നടപടിയും സ്വീകരിക്കാം. എന്നാല്‍ അതിനൊന്നും മുതിരാതെ സമരം ചെയ്യുന്നവരെ ഗുണ്ടകളെ ഇറക്കി തല്ലിയോടിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. പൊലീസും അതിന് കൂട്ടുനില്‍ക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

സമരക്കാരുമായുള്ള പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാനാണ് ഐഎന്‍ടിയുസി നേതൃത്വം തയ്യാറാകേണ്ടത്. അവര്‍ പറയുന്ന കാര്യങ്ങളില്‍ ന്യായമില്ലെങ്കില്‍ അത് അവരെ ബോധ്യപ്പെടുത്തണം. ഐഎന്‍ടിയുസിക്ക് വേണ്ടി നിരവധിക്കാലം പ്രവര്‍ത്തിച്ച തൊഴിലാളികളാണ് സമരം ചെയ്യുന്നത്. യൂണിയന്‍ നടത്തിയ സഹകരണസംഘത്തില്‍ നിക്ഷേപിച്ച പണം നല്‍കാതെ വഞ്ചിച്ചെന്നാണ് അവരുടെ ആക്ഷേപം. അതില്‍ വസ്തുതയുണ്ടെങ്കില്‍ അവരുടെ പണം വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കേണ്ടതിന് പകരം സമരക്കാരെ തല്ലി ആശുപത്രിയിലാക്കുന്നത് ട്രേഡ് യൂണിയന് ചേര്‍ന്നതല്ലെന്ന് സിഐടിയു ജില്ലാജനറല്‍ സെക്രട്ടറി പി രാഘവന്‍ പറഞ്ഞു.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia