അട്ടേങ്ങാനം - നായിക്കയം റോഡിന്റെ ശോചനീയാവസ്ഥ; സി.പി.എം. ഭരണസമിതിക്കെതിരെ സി.ഐ.ടി.യു. ഉപരോധം
Apr 6, 2015, 12:57 IST
കോടോംബേളൂര്‍: (www.kasargodvartha.com 06/04/2015) അട്ടേങ്ങാനം - നായിക്കയം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സി.പി.എം. ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള ഓട്ടോ തൊഴിലാളികളും നാട്ടുകാരും പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
വര്‍ഷങ്ങളായി ഈ റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ ഇതുവഴിയുള്ള വാഹനയാത്ര ദുരിതപൂര്‍ണമായി മാറിയതോടെയാണ് ഓട്ടോതൊഴിലാളികളും ജനങ്ങളും പഞ്ചായത്തിനെതിരെ സമരവുമായി രംഗത്തുവന്നത്. രണ്ട് ദിവസമായി നായിക്കയത്തേക്ക് ഓട്ടോ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.
മാര്‍ച്ച് 30നുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നത്. ടാറിംഗിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നതായും അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ ഓട്ടോ സര്‍വീസ് തൊഴിലാളികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചതിനെതുടര്‍ന്നാണ് ജനങ്ങളും പഞ്ചായത്തിനെതിരെ സംഘടിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
Keywords: Kasaragod, Road, waste, CITU, Panchayath office, Auto Driver, Protest, Kodom Belur.