city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് വഴിയോരക്കച്ചവടവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു; സിപിഎം ഭരണസമിതിക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി രംഗത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2016) വിഷുത്തിരക്കുമായി ബന്ധപ്പെട്ട തിരക്കിന്റെ പേരില്‍ വഴിയോക്കച്ചവടക്കാരെ അകറ്റിനിര്‍ത്തുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ സിപിഎം ഭരണസമിതിക്കെതിരെ സിഐടിയുവും ഐഎന്‍ടിയുസിയും രംഗത്ത്. വഴിയോരക്കച്ചവടം ഗതാഗതകുരുക്കിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരസഭാ അധികൃതര്‍ ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ വിഷുപോലുള്ള ആഘോഷദിവസങ്ങളിലാണ് വഴിവാണിഭക്കാര്‍ക്ക് ഇതുവഴി കൂടുതല്‍ വരുമാനം കിട്ടാറുള്ളത്. വിലക്കുറവില്‍ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ വന്‍കിടവ്യാപാരസ്ഥാപനങ്ങളെക്കാള്‍ ആശ്രയിക്കുന്നത് വഴിവാണിഭങ്ങളെയാണ്. ചില വന്‍കിടകച്ചവടസ്ഥാപനങ്ങള്‍ ഫുട്പാത്തുകള്‍ വരെ കയ്യേറി കച്ചവടം നടത്തുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാതെയാണ് വഴിവാണിഭക്കാരെ ഉപദ്രവിക്കുന്ന നടപടികളുമായി നഗരസഭ മുന്നോട്ടുപോകുന്നതെന്നാണ് വിമര്‍ശനം.

ഇപ്പോഴത്തെ നഗരസഭാചെയര്‍മാന്‍ വി വി രമേശന്‍ സിഐടിയു നേതൃത്വം നല്‍കുന്ന വഴിയോരവ്യാപാരസംഘടനയുടെ ഭാരവാഹിയായി മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. അന്ന് യുഡിഎഫ് നേതൃത്വത്തിലുള്ള നഗരഭരണസമിതി വഴിയോരക്കച്ചവടക്കാരെ ദ്രോഹിച്ചപ്പോള്‍ രമേശന്‍ അടക്കമുള്ള സംഘടനാ ഭാരവാഹികള്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഗരസഭാചെയര്‍മാനായപ്പോള്‍ രമേശന്‍ പഴയതെല്ലാം മറന്നുവെന്നും ഇപ്പോള്‍ വഴിയോരക്കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നതില്‍ ചെയര്‍മാനാണ് മുന്നില്‍ നില്‍ക്കുന്നതെന്നും ഐഎന്‍ടിയുസി കുറ്റപ്പെടുത്തി.

നഗരസഭാതെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക വഴിയോരക്കച്ചവടക്കാരില്‍ നിന്നും വാങ്ങിയ നഗരസഭാധ്യക്ഷന്‍ അവര്‍ക്കെതിരെ തിരിഞ്ഞത് നിര്‍ഭാഗ്യകരവും നന്ദികേടുമാണെന്ന് ഐഎന്‍ടിയുസി ജില്ലാപ്രസിഡണ്ട് പി ജി ദേവ് ആരോപിച്ചു. സിപിഎം ഭരണസമിതിയുടെ ഇത്തരമൊരു നടപടിയില്‍  സിഐടിയു നയിക്കുന്ന വഴിയോര കച്ചവടസംഘടനയും കടുത്ത അമര്‍ഷത്തിലാണ്. വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും തടസമുണ്ടാക്കാത്ത വഴിയോരക്കച്ചവടക്കാരെപ്പോലും യാതൊരു ദയയുമില്ലാതെ ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സിഐടിയു എത്തിയിരിക്കുന്നത്. കടയ്ക്ക് പുറത്തേക്ക് കച്ചവടം നീട്ടുന്ന വന്‍കിടവ്യാപാരികളുടെ കാര്യത്തില്‍ നഗരസഭ പുലര്‍ത്തുന്ന മൗനത്തെയും സിഐടിയുവും ഐഎന്‍ടിയുസിയും ചോദ്യം ചെയ്യുന്നുണ്ട്. അതേ സമയം വഴിയോരക്കച്ചവടക്കാര്‍ക്കായി താല്‍ക്കാലികവില്‍പ്പനകേന്ദ്രം നഗരത്തില്‍ സജ്ജീകരിച്ചുനല്‍കിയിട്ടുണ്ടെന്നാണ് ഇക്കാര്യത്തില്‍ നഗരസഭ നല്‍കുന്ന വിശദീകരണം.

കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപം സ്വകാര്യപുരയിടത്തിലാണ് വഴിവാണിഭക്കാര്‍ക്ക് പ്രത്യേക പന്തല്‍ സജ്ജീകരിച്ച് നല്‍കിയത്. അധികമാരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്താണ് ഈ പന്തലുള്ളത്. വരുമാനത്തിന്റെ കാര്യത്തില്‍ ഇത് എത്രമാത്രം പ്രയോജനപ്പെടുമെന്ന ആശങ്കയും വഴിവാണിഭക്കാര്‍ക്കുണ്ട്.
കാഞ്ഞങ്ങാട്ട് വഴിയോരക്കച്ചവടവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു; സിപിഎം ഭരണസമിതിക്കെതിരെ സിഐടിയു, ഐഎന്‍ടിയുസി രംഗത്ത്

Keywords:  Kanhangad, kasaragod, CPM, CITU, street, tradesman, Kanhangad-Municipality, 

<

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia