city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊതുസമ്മേളന നഗറില്‍ പതാക ഉയര്‍ന്നു; സി ഐ ടി യു ജില്ലാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 18.09.2016) സി ഐ ടി യു ജില്ലാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ കെ പി ഗോപി നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.

58,493 അംഗങ്ങളുടെ പ്രതിനിധികളായി 270 പേര്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. ചൊവ്വാഴ്ച വൈകുന്നേരം 3.30ന് പ്രതിനിധി സമ്മേളനം സമാപിക്കും. വൈകിട്ട് നാല് മണിക്ക് പ്രതിനിധി സമ്മേളന നഗറില്‍ നിന്നാരംഭിക്കുന്ന പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പി ബി ഗ്രൗണ്ടില്‍ തയ്യാറാക്കിയ നെല്ലിക്കാട്ട് കുഞ്ഞമ്പു നഗറില്‍ സമാപിക്കും. പൊതുസമ്മേളനം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പൊതുസമ്മേളന നഗറില്‍ പതാക ഉയര്‍ന്നു; സി ഐ ടി യു ജില്ലാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും
പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിയും കൊടിമരവും വഹിച്ചുള്ള ജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ ഞായറാഴ്ച സംസ്ഥാന സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. എ അബൂബക്കര്‍ കൊടിയും കൊടിമരവും ജാഥാ ലീഡര്‍ ബേബിഷെട്ടിക്ക് കൈമാറി.

പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിയും കൊടിമരവും വഹിച്ചുള്ള ജാഥ കയ്യൂര്‍ രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി പി എം ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി കെ പി വത്സലന്‍ കൊടിയും കൊടിമരവും ജാഥ ലീഡര്‍ കെ ബാലകൃഷ്ണന് കൈമാറി. പി കമലാക്ഷന്‍ അധ്യക്ഷനായി. പി ശാന്തകുമാരി, വി ലക്ഷ്മണന്‍, എം അമ്പൂഞ്ഞി, മുനമ്പത്ത് ഗോവിന്ദന്‍, കെ വി ജനാര്‍ദനന്‍, പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കയനി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. മുഴക്കോം, ചെറുവത്തൂര്‍, നീലേശ്വരം, പടന്നക്കാട്, കോട്ടച്ചേരി, മഡിയന്‍, പള്ളിക്കര, പാലക്കുന്ന്, മേല്‍പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വൈകിട്ട് പൊതുസമ്മേളന നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു പതാക ഉയര്‍ത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന സമ്മേളനം ഒക്‌ടോബറില്‍ പാലക്കാടും ദേശീയ സമ്മേളനം നവംബറില്‍ ഒഡീഷയിലും നടക്കുന്നതിന്റെ മുന്നോടിയായാണ് ജില്ലാ സമ്മേളനം. 70 അംഗ യൂണിയനുകളുടെ വാര്‍ഷിക സമ്മേളനവും 12 ഏരിയാ സമ്മേളനവും പൂര്‍ത്തിയായി. വര്‍ഗീയതയ്‌ക്കെതിരെ വര്‍ഗ ഐക്യം എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം.

പ്രകടനത്തിന് പുലിക്കുന്നിലെത്തണം

കാസര്‍കോട്: സി ഐ ടി യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ പ്രതിനിധി സമ്മേളനം നടക്കുന്ന പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍ പരിസരത്ത് എത്തണം. വൈകിട്ട് നാലിന് ആരംഭിക്കുന്ന പ്രകടനം പുതിയ ബസ ്‌സ്റ്റാന്‍ഡ് പരിസരത്തെ പി ബി ഗ്രൗണ്ടിലെ പൊതുസമ്മേളന നഗറില്‍ സമാപിക്കും.

അങ്കണവാടി, ആശ വര്‍ക്കേഴ്‌സ്, സ്‌കൂള്‍ പാചകം, ഖാദി, നെയ്ത്ത്, പാലിയേറ്റീവ് കെയര്‍, അണ്‍ എയ്ഡഡ്, കശുവണ്ടി, സ്വകാര്യ ആശുപത്രി, സെക്യൂരിറ്റി, നിര്‍മാണ ഫെഡറേഷന്‍, ബീഡി ഫെഡറേഷന്‍, തോട്ടം തൊഴിലാളി, ചുമട്ട് തൊഴിലാളി, മോട്ടോര്‍ ഫെഷറേഷന്‍, കെ എസ് ഇ ബി ഡബ്ല്യു എ, കെ എസ് ആര്‍ ടി ഇ എ, കെ സി ഇ യു, വാട്ടര്‍ അതോറിറ്റി, ഭെല്‍- ഇ എം എല്‍, എല്‍ ഐ സി ഏജന്റ്‌സ്, എല്‍ ബി എസ്, ഹോട്ടല്‍ പീടിക, ചെത്ത് ഫെഡറേഷന്‍, മത്സ്യം, സോമില്‍, ചകിരി- കൊപ്ര, ഫ്യൂവല്‍, ലോട്ടറി, വഴിയോരം, കെ എം എസ് ആര്‍ എ, ഗവ. ഫാം, മലബാര്‍ ദേവസം, മള്‍ട്ടിലവല്‍ മാര്‍ക്കറ്റിങ്, മുനിസിപ്പല്‍ വര്‍ക്കേഴ്‌സ്, ഫോട്ടോ ഗ്രാഫേഴ്‌സ് എന്നീ ക്രമത്തില്‍ അതാത് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരക്കണം. 

തെക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തൊഴിലാളികളെ പുലിക്കുന്നിലിറക്കി ചന്ദ്രഗിരി പാലം ഭാഗത്ത് പാര്‍ക്ക് ചെയ്യണം. ചെര്‍ക്കള വഴി വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളികളെ ഇറക്കി അണങ്കൂര്‍ ഭാഗത്ത് പാര്‍ക്ക്് ചെയ്യണം. കുമ്പള ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളികളെ ഇറക്കി അണങ്കൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യണം. പുതിയ ബസ്റ്റാന്‍ഡില്‍ ഇറങ്ങുന്ന തൊഴിലാളികള്‍ പ്രകടനത്തില്‍ കേന്ദ്രീകരിച്ച് പങ്കെടുക്കാന്‍ പുലിക്കുന്നിലെത്തണം.

Keywords : CITU, Conference, Inauguration, Kasaragod, Employees.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia