city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി ഐ ടി യു ജില്ലാ കമ്മിറ്റി; കെ ബാലകൃഷ്ണന്‍ പ്രസിഡന്റ്, ടി കെ രാജന്‍ ജനറല്‍ സെക്രട്ടറി

കാസര്‍കോട്: (www.kasargodvartha.com 20.09.2016) തൊഴിലാളികളുടെ മഹാപ്രവാഹമായി സി ഐ ടി യു ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുനടന്ന പ്രകടനം. ജീവിതത്തിന്റെ സമസ്ത മേഖലകളില്‍ നിന്നുള്ള തൊഴിലാളികള്‍ അവരവരുടെ ബാനറിന് കീഴില്‍ സി ഐ ടി യു പതാകയുമായി അണിനിരന്നപ്പോള്‍ കാസര്‍കോട് നഗരത്തില്‍ ആയിരങ്ങളുടെ ചെങ്കടലിരമ്പി.

പുലിക്കുന്നില്‍ നിന്നാരംഭിച്ച പ്രകടനത്തിന്റെ മുന്‍നിര പൊതുസമ്മേളനം നടന്ന പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പി ബി ഗ്രൗണ്ടിലെ നെല്ലിക്കാട്ട് കുഞ്ഞമ്പു നഗറില്‍ എത്തുമ്പോള്‍ വാലറ്റം പുലിക്കുന്നില്‍ നിന്ന് പുറപ്പെട്ടിരുന്നില്ല. അങ്കണവാടി, ആശ വര്‍ക്കേഴ്‌സ്, സ്‌കൂള്‍ പാചകം, ഖാദി, നെയ്ത്ത്, പാലിയേറ്റീവ് കെയര്‍, അണ്‍ എയ്ഡഡ്, കശുവണ്ടി, സ്വകാര്യ ആശുപത്രി, സെക്യൂരിറ്റി, നിര്‍മാണ ഫെഡറേഷന്‍, ബീഡി ഫെഡറേഷന്‍, തോട്ടം തൊഴിലാളി, ചുമട്ട് തൊഴിലാളി, മോട്ടോര്‍ ഫെഷറേഷന്‍, കെ എസ് ഇ ബി ഡബ്ല്യു എ, കെ എസ് ആര്‍ ടി ഇ എ, കെ സി ഇ യു, വാട്ടര്‍ അതോറിറ്റി, ഭെല്‍- ഇ എം എല്‍, എല്‍ ഐ സി ഏജന്റ്‌സ്, എല്‍ ബി എസ്, ഹോട്ടല്‍ പീടിക, ചെത്ത് ഫെഡറേഷന്‍, മത്സ്യം, സോമില്‍, ചകിരി- കൊപ്ര, ഫ്യൂവല്‍, ലോട്ടറി, വഴിയോരം, കെ എം എസ് ആര്‍ എ, ഗവ. ഫാം, മലബാര്‍ ദേവസം, മള്‍ട്ടിലവല്‍ മാര്‍ക്കറ്റിങ്, മുനിസിപ്പല്‍ വര്‍ക്കേഴ്‌സ്, ഫോട്ടോ ഗ്രാഫേഴ്‌സ് തുടങ്ങിയ വിവിധ തൊഴിലിടങ്ങളില്‍ നിന്നുള്ളവര്‍ പ്രകടനത്തില്‍ അണിനിരന്നു.

നിര്‍മാണ തൊഴിലാളികളുടെ കൂടെ ഹിന്ദിയില്‍ ബാനറും മുദ്രവാക്യവുമായി ഇതര സംസ്ഥാന തൊഴിലാളികളും അണിചേര്‍ന്നത് ആവേശമായി. ചുമട്ട് തൊഴിലാളികളും സെക്യൂരിറ്റി തൊഴിലാളികളും മറ്റും തൊഴില്‍ വേഷവുമായാണ് പ്രകടനത്തിനെത്തിയത്. പുലിക്കുന്നില്‍ നിന്ന് ആനബാഗിലു, പുതിയ ബസ് സ്റ്റാന്‍ഡ് വഴി പൊതുസമ്മേളനം നഗറിലെത്തിയ പ്രകടനത്തെ അഭിവാദ്യം ചെയ്ത് വിവിധ സംഘടനകളുടെ പ്രവര്‍ത്തകര്‍ പാതയോരങ്ങളില്‍ അണിനിരന്നു. കാറ്റാടി ജനശക്തി കലാവേദിയുടെ ബാന്‍ഡ് വാദ്യവും ചുമട്ടുത്തൊഴിലാളികളുടെ നാസിക്ക് ബാന്‍ഡും പ്രകടനത്തിന് ആവേശം പകര്‍ന്നു.

പൊതുസമ്മേളനം അവിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗം യമുന കാര്‍വാര്‍, സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ സംഘടനാ രേഖയില്‍ അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാറും പ്രവര്‍ത്തന റിപോര്‍ട്ടില്‍ ജനറല്‍ സെക്രട്ടറി ടി കെ രാജനും മറുപടി പറഞ്ഞു. മുനമ്പത്ത് ഗോവിന്ദന്‍ ക്രഡന്‍ഷ്യല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എം പി, സി ഐ ടി യു സംസ്ഥാന സെക്രട്ടറിമാരായ കെ പി സഹദേവന്‍, പി രാഘവന്‍, വൈസ് പ്രസിഡന്റ് എ കെ നാരായണന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ കെ ഭാസ്‌കരന്‍ നന്ദി പറഞ്ഞു.

സി ഐ ടി യു ജില്ലാപ്രസിഡന്റായി കെ ബാലകൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി ടി കെ രാജനെയും ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. യു തമ്പാന്‍ നായരാണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: പി അപ്പുക്കുട്ടന്‍, മുനമ്പത്ത് ഗോവിന്ദന്‍, ബേബിഷെട്ടി, എം അമ്പൂഞ്ഞി, ഡി വി അമ്പാടി, കെ നാരായണന്‍ (വൈസ് പ്രസിഡന്റ്), എം രാജഗോപാലന്‍ എം എല്‍ എ, വി വി പ്രസന്നകുമാരി, കെ ഭാസ്‌കരന്‍, പി ശാന്തകുമാരി, പി മണിമോഹന്‍, എം രാമന്‍, കാറ്റാടി കുമാരന്‍ (സെക്രട്ടറി). 51 അംഗ ജില്ലാകമ്മിറ്റിയെയും 264 അംഗ ജനറല്‍ കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.

സി ഐ ടി യു ജില്ലാ കമ്മിറ്റി; കെ ബാലകൃഷ്ണന്‍ പ്രസിഡന്റ്, ടി കെ രാജന്‍ ജനറല്‍ സെക്രട്ടറി

Keywords : CITU, Conference, Kasaragod, Inauguration, Committee, K Balakrishnan, TK Rajan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia