ലളിത് റിസോര്‍ട്ടിലെ മാനേജ്‌മെന്റ് പീഡനം അവസാനിപ്പിക്കണം- സിഐടിയു
Dec 24, 2015, 12:00 IST
ഉദുമ: (www.kasargodvartha.com 24/12/2015) ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദുമ- ബേവൂരി ലളിത് റിസോര്‍ട്ടിലെ തൊഴിലാളികളെ മാനേജ്‌മെന്റ് നിരന്തരമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹോട്ടല്‍- പീടിക തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. റിസോര്‍ട്ടില്‍ തൊഴിലാളികളെ അടിമകളെപ്പോലെയാണ് പണിെയടുപ്പിക്കുന്നത്. വര്‍ഷങ്ങളായി കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്ന ഇവരെ സ്ഥിരപ്പെടുത്താനോ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാനോ തയ്യാറാകുന്നില്ല.
അന്യായമായി തൊഴിലാളികളെ ഇതരസംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റി പീഡിപ്പിക്കുന്നത് പതിവാണ്. ഇതിനെതിരെ യൂണിയന്‍ ജില്ലാകമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്ന് തര്‍ക്കം പരിഹരിക്കുന്നതിന് കഴിഞ്ഞ 16ന് ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. തീരുമാനം ലംഘിച്ച് ബേവൂരി ലളിത് റിസോര്‍ട്ടിലെ തൊഴിലാളികളും യൂണിയന്‍ ഭാരവാഹികളായ നിധിന്‍, ഹരിശ്വരന്‍ എന്നിവരെ നിര്‍ബന്ധിച്ച് ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കി.
ഡപ്യൂട്ടേഷന്‍ എന്നപേരില്‍ തൊഴിലാളികളെ പീഡിപ്പിക്കുകയാണ്. നിധിന്‍, ഹരിശ്വരന്‍ എന്നിവരെ മാനേജ്മെന്റിന്റെ നിര്‍ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിച്ചതായും സി ഐ ടി യു കുറ്റപ്പെടുത്തി.
Keywords : Udma, CITU, Kasaragod, CPM, Strike, Lalith Resort.