city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി.പി. രഞ്ജിത്ത് അടക്കം 39 സി.ഐമാരെ ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി

കാസര്‍കോട്: കുമ്പള സി.ഐയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ടി.പി. രഞ്ജിത്ത് അടക്കം 39 പേരെ ഡി.വൈ.എസ്.പിമാരായി ഉദ്യോഗ കയറ്റം നല്‍കി. എം.വി. സുകുമാരന്‍, അസിനാര്‍ കുശാല്‍നഗര്‍ എന്നിവരും ഇവരില്‍ ഉള്‍പ്പെടും.

1996 ല്‍ ഹൊസ്ദുര്‍ഗ് പ്രൊബേഷണല്‍ എസ്‌ഐയായി സര്‍വ്വീസില്‍ പ്രവേശിച്ച രഞ്ജിത്ത് കുമ്പള, ഹൊസ്ദുര്‍ഗ്, മഞ്ചേശ്വരം, രാജപുരം, കാസര്‍കോട്, കോഴിക്കോട് നല്ലളം, മേപ്പാടി എന്നിവിടങ്ങളില്‍ എസ്.ഐ.യായും നീലേശ്വരം, വയനാട് താമരശേരി, കുമ്പള, കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ സി,ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ടി.പി. രഞ്ജിത്ത് അടക്കം 39 സി.ഐമാരെ ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി
T.P. Ranjith
2007 ല്‍ ഏറ്റവും നല്ല ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ അവാര്‍ഡ് അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനില്‍ നിന്നും ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. മികച്ച രീതിയില്‍ കുറ്റാന്വേഷണം നടത്തി നൂറിലധികം റിവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് അനധികൃത സ്പിരിറ്റ് നിര്‍ബാധം കടത്തുന്നത് തടയാനും പൂഴി കള്ളക്കടത്ത് നേരിടാനും രഞ്ജിത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ രഞ്ജിത്ത് കുമ്പളയിലാണ് കുടുംബസമേതം താമസിക്കുന്നത്.

പടന്നക്കാട് കണിച്ചിറ സ്വദേശിയാണ് ഇപ്പോള്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് സിഐയായി പ്രവര്‍ത്തിക്കുന്ന എം.വി. സുകുമാരന്‍. 2005 ല്‍ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ എം.വി. സുകുമാരന് രാഷ്ട്രപതിയുടെ അവാര്‍ഡും ലഭിച്ചിരുന്നു.

കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയാണ് ഡി.വൈ.എസ്.പിയായി ഉദ്യോഗക്കയറ്റം ലഭിച്ച അസിനാര്‍. ഇപ്പോള്‍ മലപ്പുറം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇസ്‌പെക്ടറാണ്. 96 ലാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്.

Also read:
കുടുംബവും കുഞ്ഞുമാണ് വലുതെന്ന് വിതുര യുവതി; കേസില്‍ താല്പര്യമില്ലെന്ന് അറിയിച്ചു

Keywords: Police, DySP, Kasaragod, Kerala, Promotion, T.P. Ranjith, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia