കുട്ടികളൂടെ ബാഗ് പരിശോധിക്കാനെങ്കിലും രക്ഷിതാക്കള്‍ തയ്യാറാകണം: സി ഐ ആസാദ്
Apr 23, 2016, 14:30 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 23.04.2016) കുട്ടികളുടെ ബാഗ് പരിശോധിക്കാനെങ്കിലും രക്ഷിതാക്കള്‍ തയ്യാറാകണമെന്നും ഇതിനായി സമയം കണ്ടെത്തണമെന്നും കാസര്‍കോട് സി ഐ എം പി ആസാദ് പറഞ്ഞു. മൊഗ്രാല്‍പുത്തൂര്‍ ഐക്യവേദി സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് കാലത്ത് കുട്ടികളുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചാല്‍ പേനയും പെന്‍സിലും റബ്ബറും അനുബന്ധ ഉപകരണങ്ങളും മാത്രമാണ് ഉണ്ടാവാറുള്ളതെങ്കില്‍ ഇന്നങ്ങനെയല്ല, കഞ്ചാവ് പൊതിയും പൊടിക്കുന്ന ഉപകരണവും സിഗരറ്റുമൊക്കെയാണ് ഇന്നിന്റെ ട്രെന്റ്. ഈ സാഹചര്യത്തില്‍ കുട്ടികളെ നിരീക്ഷിക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗരൂകരായിരിണം. അതിനായി രക്ഷിതാക്കള്‍ സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ഡിവൈഎസ്പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ജുമാ മസ്ജിദ് ഖത്തീബ് അന്‍വര്‍ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. മക്കള്‍ വൈകി വീട്ടിലെത്തുന്നത് അന്വേഷിക്കണമെന്നും നേരത്തെ വീട്ടിലെത്തിക്കാന്‍ അവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടുന്നതിന് മുമ്പെങ്കിലും മക്കള്‍ വീട്ടിലെത്തുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണമെന്നും എങ്കില്‍ മാത്രമെ നാട്ടിലും വീട്ടിലും വെളിച്ചവും സമാധാനവും നന്മയും ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്ത് സെക്രട്ടറി പി ബി അബ്ദുര്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, മൊഗ്രാല്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, പി എം മുനീര്‍ ഹാജി, എസ് പി സലാഹുദ്ദീന്‍, പി ഇസ്മാഈല്‍ ഹാജി, സി പി അബ്ദുല്ല, ഹനീഫ് ചേരങ്കൈ, കെ സി ഇര്‍ഷാദ്, അബ്ദുല്‍ ഖാദര്‍ മൗലവി, മുഹമ്മദ് പാക്യാര തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇബ്രാഹിം പടിഞ്ഞാര്‍ സ്വാഗതവും മാഹിന്‍ കുന്നില്‍ നന്ദിയും പറഞ്ഞു. നാട്ടിലെ വിവിധ മഹല്ല് കമ്മിറ്റികള്‍, സന്നദ്ധ യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, മൊവാസ് അടക്കമുള്ള പ്രവാസി സംഘടനകള്‍ 'സേവ് മൊഗ്രാല്‍ പുത്തൂരിന്' ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഖത്തീബ് അന്‍വര്‍ അലി ഹുദവിക്കുള്ള ഐക്യവേദിയുടെ ഉപഹാരം സി ഐ ആസാദ് സമ്മാനിച്ചു. ലഹരിവിരുദ്ധ സംഗമത്തിനെത്തിയ ആയിരങ്ങള്‍ ഖത്തീബ് അന്‍വര്‍ അലി ഹുദവി ചൊല്ലിക്കൊടുത്ത ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ഏറ്റുചൊല്ലിയാണ് പിരിഞ്ഞത്.
Keywords: Kasaragod, Mogral puthur, Childrens, Club, DYSP, Mogral Aikyavedi.