city-gold-ad-for-blogger

പ്രധാനധ്യാപകനായ ഫാദറും കന്യാസ്ത്രീയായ അധ്യാപികയും മുങ്ങി


പ്രധാനധ്യാപകനായ ഫാദറും കന്യാസ്ത്രീയായ അധ്യാപികയും മുങ്ങി
പ്രധാനധ്യാപകനായ വൈദികനും കന്യാസ്ത്രീയായ അധ്യാപികയും മുങ്ങി
പരപ്പ: മലയോരത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന അധ്യാപകനായ വൈദികനും കണ്ണൂര്‍ ചെമ്പേരിക്കടുത്ത സ്‌കൂളിലെ അധ്യാപികയായ കന്യാസ്ത്രീയും മുങ്ങി. ഒരാഴ്ച മുമ്പാണ് ഇവര്‍ അപ്രത്യക്ഷയായത്.
തായന്നൂരിനടുത്ത പ്രദേശത്തുകാരനാണ് വൈദികന്‍. ചെമ്പേരിക്കടുത്ത കന്യാമഠത്തിലെ അന്തേവാസിയാണ് അധ്യാപിക. ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഇവരുടെ വഴിവിട്ട ബന്ധം മലയോരത്ത് ചര്‍ച്ചയായിരുന്നു. നിരവധി തവണ ഇരുവരെയും സഭാ നേതൃത്വം താക്കീത് ചെയ്തിരുന്നതായും പറയപ്പെടുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31 ന് മുമ്പ് അധ്യാപകരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ സമര്‍പ്പിക്കുന്നതിന് മുമ്പാണ് പ്രധാന അധ്യാപകന്‍ കന്യാസ്ത്രീയോടൊപ്പം മുങ്ങിയത്. ശമ്പളം മുടങ്ങിയ അധ്യാപകരാണ് പ്രധാനധ്യാപകന്റെ തിരോധാനം പുറത്ത് കൊണ്ടുവന്നത്. പക്ഷെ ഇത് സംബന്ധിച്ച് പള്ളി അധികൃതരോ ഇരുവരുടെയും കുടുംബാംഗങ്ങളോ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ഇവരുടെ ഒളിച്ചോട്ടം രഹസ്യാന്വേഷണ വിഭാഗം പോലീസിലെ ഉന്നതങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Keywords: Church father and sister, Escaped, Parappa, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia