പ്രസ് ക്ലബില്‍ പുതുവര്‍ഷപ്പിറവി പ്രാര്‍ഥനാ ദിനമായി ആചരിച്ചു
Jan 1, 2013, 14:32 IST
കാസര്‍കോട്: പ്രസ് ക്ലബില്‍ പുതുവര്‍ഷപ്പിറവി മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പ്രാര്‍ഥനാ ദിനമായി ആചരിച്ചു. ഡല്‍ഹിയില്‍ ബസ് യാത്രക്കാരിയായ പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പരിപാടിയില്‍ പുലിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ഫാദര്‍ ഷാജി കേക്ക് മുറിച്ചു.
2013 ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞതാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 2012 പടിയിറങ്ങിയത് മനുഷ്യ മനസുകളില്‍ ഒരുപാട് ദുഃഖവും മുറിവും ഏല്‍പിച്ചു കൊണ്ടാണ്. അതില്‍ നിന്ന് പാഠം ഉള്‍കൊണ്ട് നന്മയിലേക്ക് പ്രയാണം ചെയ്യാന്‍ നമുക്കാവണം. സത്യത്തിന്റെയും നീതിയുടെയും വഴിയിലൂടെ ജീവിച്ച് ദൈവ രാജ്യത്തെത്താന്‍ വിശ്വാസികളായ ഓരോരുത്തര്‍ക്കും കഴിയണം. എല്ലാമതവും നന്മയും സ്‌നേഹവും സമാധാനവുമാണ് ഉദ്‌ഘോഷിക്കുന്നത്. നാം സന്തോഷിക്കുമ്പോഴും ലോകത്തിന്റെ പല ഭാഗത്തും അനേകായിരങ്ങള്‍ ദുഃഖിക്കുന്നുണ്ടെന്ന വസ്തുത നാം മനസിലാക്കണം. അവരുടെ ദുഃഖങ്ങള്‍ മാറ്റാനുള്ള മനസും പ്രാര്‍ത്ഥനയും കൂടി നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവണം- അദ്ദേഹം പറഞ്ഞു.
മദ്യവും മയക്കു മരുന്നും മറ്റുമാണ് ലോകത്ത് അക്രമങ്ങള്‍ പെരുകുന്നതിന്റെ പ്രധാന കാരണം. അവയ്‌ക്കെതിരെ തൂലിക ചലിപ്പിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, പ്രസ് ക്ലബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. സുരേന്ദ്രന്‍ മട്ടന്നൂര്‍, അബ്ദുര്‍ റഹ്മാന്‍ ആലൂര്‍, ടി.എ. ഷാഫി, മുജീബ് അഹ്മദ്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, കെ.വി. ബൈജു, എസ്. സുരേന്ദ്രന്‍, എം.ഒ. വര്‍ഗീസ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, പി. ചന്ദ്രമോഹന്‍, ദേവദാസ് പാറക്കട്ട, മണികണ്ഠന്‍ പാലിച്ചിയടുക്കം, കെ. രാജേഷ് കുമാര്‍, രാമനാഥ് പൈ, ജയരാമന്‍ കുട്ടിയാനം, രാജേഷ് മാങ്ങാട്, ലൈജുമോന്‍, സിജു കണ്ണന്‍, ഷൈജു, ജൈസണ്‍, എ.പി. വിനോദ്, പ്രദീപ് ബേക്കല്‍, ഷാഫി തെരുവത്ത്, സുബൈര്‍ പള്ളിക്കാല്‍, രവീന്ദ്രന്‍ പാടി, വേണുഗോപാല കാസര്‍കോട്, രാജശേഖരന്‍, മുഹമ്മദ് അസ്‌ലം, ദിനേഷ് ഇന്‍സൈറ്റ്, ശ്രീകാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: New Year, Christmas Celebration, Journalists, Inaguration, Kasaragod, Press Club, Kerala, Kerala Vartha, Kerala News.