ചൗക്കി നൂറുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
Jun 8, 2012, 16:08 IST
![]() |
ചൗക്കി നൂറുല്‍ ഇസ്‌ലാം മദ്രസ കെട്ടിടം |
മദ്രസ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സാന്നിദ്ധ്യത്തില്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍ 1952 ല്‍ സ്ഥാപിച്ച് 1958 ല്‍ സമസ്ത 304-ാം നമ്പറായി അംഗീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മദ്രസക്കുവേണ്ടി ചൗക്കി കെ.കെ.പുറത്ത് നിര്‍മ്മിച്ച പുതിയ കെട്ടിടം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.എം. ബാവ മുസ്‌ല്യാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, കെ.എസ്.ആറ്റക്കോയ തങ്ങള്‍, കെ.എസ്. അലി തങ്ങള്‍, കെ.എസ്. ജ അ്ഫര്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ ബിന്‍ ശൈഷേഖ് തങ്ങള്‍, ചെര്‍ക്കളം അബ്ദുള്ള, എം.എ. ഖാസിം മുസ്‌ല്യാര്‍, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, ഹുസൈന്‍ സഅദി, പി. കരുണാകരന്‍ എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, ഗഫൂര്‍ ചേരങ്കൈ സംസാരിക്കും. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. ഉദ്യാവര്‍ സയ്യിദ് അത്താഉള്ള തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമാപിക്കും.
കെ.കെ.ജലീല്‍, സുലൈമാന്‍ ഹാജി, ശരീഫ് കല്ലങ്കൈ, കെ.പി.എ. മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ഹാജി, നാം ഹനീഫ്, കെ.കെ. ഷാഹുല്‍ ഹമീദ്, കെ.എം. അബ്ദുല്‍ റഹ്മാന്‍, സുലൈമാന്‍ ചൗക്കി, അബൂബക്കര്‍ അര്‍ജാല്‍, കെ.എ.അബ്ബാസ്, അഹമ്മദ് കടപ്പുറം, ലിബാസ് അബ്ദുല്‍ റഹ്മാന്‍, മഹമൂദ് കുളങ്കര, കെ.അബ്ദുല്‍ റഹ്മാന്‍, കെ.എം. അഷ്‌റഫ് ചൗക്കി, അഷ്‌റഫ് റഹ്മാന്‍ പ്രസംഗിച്ചു.
Keywords: Kasaragod, Chowki, Noorul Islam Madrasa, Abbasali Shihab Thangal.