പോലീസിന്റെ സംഘ് വിധേയത്വം അപകടം: എസ് ഡി പി ഐ
Mar 30, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2017) റിയാസ് മുസ്ലിയാര്‍ കൊലക്കേസില്‍ പ്രതികളെ സഹായിക്കുന്ന നടപടികളാണ് ഉത്തരവാദപ്പെട്ടവര്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി പറഞ്ഞു. മദ്യ ഭീകരതയായി ചിത്രീകരിച്ച് കൊലപാതകം ആസൂത്രണം ചെയ്തവരെയും, വര്‍ഗീയത ഇളക്കിവിട്ടവരേയും, വണ്ടി കൊടുത്തവരേയും, ഒളിവില്‍ പാര്‍പ്പിച്ചവരേയും പ്രതി പട്ടികയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വളരെ കൊട്ടിയാഘോഷിച്ച സ്‌പെഷ്യല്‍ ടീം ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങളുടേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും വളരെ ചെറിയ പരിപാടികള്‍ പോലും വീഡിയോ പിടിക്കുന്ന നിയമപാലകര്‍ സംഘ് നേതാക്കളുടെ കലാപ ആഹ്വാനം കണ്ടില്ലെന്ന് പറയുന്നു. പ്രതികളെ എങ്ങിനെ സഹായിക്കണമെന്ന ആലോചനയിലും, പ്രവര്‍ത്തിയിലുമാണ് ഈ വിഭാഗം ചെയ്തു കൊണ്ടിരിക്കുന്നതെന്നും എസ് ഡി പി ഐ കുറ്റപ്പെടുത്തി.
കഴിവുള്ള ജില്ലയിലെ പോലീസ് വിഭാഗത്തെ നിശ്ചലമാക്കി പുതിയ ടീമിനെ പ്രഖ്യാപിച്ചതിലും അവരുടെ അന്വേഷണത്തിലും ദുരൂഹതയുള്ളതായി കമ്മിറ്റി ആരോപിച്ചു. റിയാസ് മൗലവി കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിന് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സകരിയ്യ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം, ബഷീര്‍ നെല്ലിക്കുന്ന്, മുഹമ്മദ് കരിമ്പളം, മഹ് മൂദ് മഞ്ചത്തടുക്ക, മുഹമ്മദ് അലി ആലംപാടി, എസ് എ അബ്ദുര്‍ റഹ് മാന്‍, സവാദ് കല്ലങ്കൈ, ഇസ്ഹാഖ് മധൂര്‍, നൗഫല്‍ നെല്ലിക്കുന്ന് എന്നിവര്‍ സംസാരിച്ചു.
ആരാധനാലയത്തിന് നേരെയുള്ള അക്രമം: പ്രതികളെ പിടികൂടുക- എസ് ഡി പി ഐ
കാസര്‍കോട്: ഒരു കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും നാട് മുക്തമാകുന്നതിനു മുമ്പ് തന്നെ ആരാധനാലയത്തിന് നേരെയുണ്ടായ അക്രമം നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ഉദ്ദേശമാണെന്ന് എസ് ഡി പി ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രതികളെ പിടികൂടുന്നതില്‍ പോലീസ് പരാജയപ്പെട്ടതാണ് വീണ്ടും ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമത്തിനു കാരണം. കനത്ത സുരക്ഷാ സന്നാഹത്തിന് നടുവിലുണ്ടായ അക്രമം നാട്ടിലെ നിയമ വ്യവസ്തയെ വെല്ലുവിളിക്കുന്നതാണ്. സംഘ് പരിവാര്‍ ശക്തികളോട് നിയമ പാലകര്‍ കാണിക്കുന്ന മൃദു സമീപനമാണു ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്. ആരാധനാലയം അക്രമിച്ചവരെ എത്രയും പെട്ടെന്നു പിടികൂടണമെന്ന് എസ് ഡി പി ഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സവാദ് കല്ലങ്കൈ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SDPI, Police, Kasaragod, Madrasa, Teacher, Murder, Case, Investigation.