ചൂരിയില്‍ കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റു; 3 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Jun 20, 2017, 11:44 IST
കാസര്‍കോട്: (www.kasargodvartha.com 20.06.2017) തിങ്കളാഴ്ച രാത്രി ചൂരിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുത്തേറ്റ യുവാവിന്റെ ചെറുവിരല്‍ അറ്റുപോയി. ചൂരിയിലെ അല്‍ത്താഫിന്റെ ചെറുവിരലാണ് അറ്റുപോയത്. കൈക്കും തോളിനും കുത്തേറ്റ പരിക്കുകളോടെ അല്‍ത്താഫ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
അല്‍ത്താഫിന്റെ സുഹൃത്ത് മുഹമ്മദ് അക്ബര്‍ മസ്ഊദിന്റെ പരാതിയില്‍ സന്ദീപിനും കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ക്കെതിരെ വധശ്രമം, മാരകമായി കുത്തിപ്പരിക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 10.45 മണിയോടെ ചൂരിയിലെ ചൈനീസ് ഫാസ്റ്റ്ഫുഡ് കടയില്‍ സുഹൃത്ത് മുഹമ്മദ് അക്ബര്‍ മസ്ഊദിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ സന്ദീപിന്റെ നേതൃത്വത്തിലുള്ള സംഘം യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
അല്‍ത്താഫിന്റെ കഴുത്ത് ലക്ഷ്യമാക്കിയാണ് സന്ദീപും സംഘവും കത്തിവീശിയത്. അല്‍ത്താഫ് ഒഴിഞ്ഞുമാറി കൈക്ക് കൊണ്ട് തടഞ്ഞപ്പോഴാണ് കൈക്ക് കുത്തേറ്റത്. ഇതോടെ ചെറുവിരല്‍ അറ്റുപോവുകയും കൈക്കും തോളിനും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അല്‍ത്താഫിന്റെ നിലവിളി കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയതോടെ സന്ദീപും സംഘവും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരില്‍ സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്.
Updated
Keywords: Kasaragod, Kerala, news, Attack, Assault, Youth, Choori, Choori assault; police case against 3