city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ യുവാവ് കോട്ടയത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/02/2015) കാഞ്ഞങ്ങാട്ട് ഉള്‍പെടെ നിരവധി സ്ഥലങ്ങളില്‍ ചിട്ടി നടത്തി കോടികൾ തട്ടി മുങ്ങിയ യുവാവ് കോട്ടയത്ത് അറസ്റ്റിലായി. കോട്ടയം പുതുപ്പള്ളിയില്‍ രജിസ്‌ട്രേഡ് ഓഫീസും കോട്ടയം ബേക്കറി ജംഗ്ഷനിലെ മദീന ആര്‍ക്കെയ്ഡില്‍ കോര്‍പറേറ്റ് ഓഫീസും പ്രവര്‍ത്തിച്ചിരുന്ന ആപ്പിള്‍ ട്രീ ചിറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംങ്ങ് ഡയറക്ടര്‍ കോട്ടയം തോട്ടയ്ക്കാട് പരിയാരം വാഴക്കുളത്ത് ശങ്കര്‍ ജി. ദാസി (33)നെയാണ് ആറന്മുള എസ്‌ഐ അശ്വത് എസ്. കാരാഴ്മയിലും സംഘവും അറസ്റ്റ് ചെയ്തത്.

കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ യുവാവ് കോട്ടയത്ത് അറസ്റ്റില്‍
മല്‍പിടുത്തത്തിലൂടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് നിന്നുള്‍പ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലും 150 ഓളം ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് ചിട്ടി നടത്തി ഏതാണ്ട് 36 കോടിയോളം രൂപയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഹൊസ്ദുര്‍ഗ് ടി.ബി സര്‍ക്കിളിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ ആപ്പിള്‍ ട്രീ ചിട്ടിക്കമ്പനി 10 മാസത്തോളം പ്രവര്‍ത്തിച്ചിരുന്നു. 2013 ആഗസ്റ്റോടെ സ്ഥാപനം അടച്ചു പൂട്ടി ഉദ്യോഗസ്ഥരും ജീവനക്കാരും മുങ്ങിയതോടെയാണ് ചിട്ടിക്കമ്പനി പൊട്ടിയതായി വ്യക്തമായത്.

കാഞ്ഞങ്ങാട്ട് നിന്നുമാത്രം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണക്ക്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അറുപതിലധികം കേസുകളില്‍  വിവിധ കോടതികളില്‍ ജാമ്യമില്ലാ വാറണ്ടുകളും നിലവിലുണ്ട്. ചില കേസുകളില്‍ ഇയാള്‍ ജാമ്യം നേടിയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ശങ്കര്‍ ജി. ദാസ് എറണാകുളത്തെ ഇയാളുടെ ബിനാമി പേരിലുള്ള ഫ്ലാറ്റിലാണ് താമസിച്ചുവന്നിരുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kanhangad, kasaragod, Kerala, Cheating, Case, Complaint, Police, Investigation, Accuse, Arrest, Kottayam. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia